യു.കെ: നാറ്റ് വെസ്റ്റ് ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ പണം നിക്ഷേപിക്കും മുന്‍പ് രണ്ടു വട്ടം ആലോചിക്കുക

ലണ്ടന്‍: നാറ്റ് വെസ്റ്റ് ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ പണം നിക്ഷേപിച്ച നിരവധി പേര്‍ പണം തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് നഷ്ടപ്പെട്ടുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തങ്ങളുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ക്ക് തകരാറുകളുണ്ടെന്ന് സമ്മതിച്ച് നാറ്റ് വെസ്റ്റ് രംഗത്തെത്തിയിരിക്കുന്നത്. സമീപദിവസങ്ങളില്‍ തങ്ങള്‍ നാറ്റ് വെസ്റ്റ് ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിലൂടെ നിക്ഷേപിച്ച പണം അക്കൗണ്ടുകളിലെത്തിയില്ലെന്ന് എക്സിലൂടെ വെളിപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മെഷീനുകളിലെ തകരാറുകള്‍ മൂലം തങ്ങള്‍ അനുവദിച്ചതിലും കൂടുതല്‍ പണം പിന്‍വലിച്ച് പോയെന്നും അതിനാല്‍ ഉയര്‍ന്ന ഫീസ് നല്‍കേണ്ടി വരുമെന്ന് ആശങ്കപ്പെട്ടും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രശ്ത്തെക്കുറിച്ച് അറിയാനായി ബിബിസി നാറ്റ് വെസ്റ്റുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഈ പ്രശ്നം എപ്പോഴാണ് ആരംഭിച്ചതെന്ന് തങ്ങള്‍ക്കറിയില്ലെന്ന് അല്ലെങ്കില്‍ എത്ര പേരെ ഇത് ബാധിച്ചിട്ടുണ്ടെന്ന് തങ്ങള്‍ക്കറിയില്ലെന്നാണ് നാറ്റ് വെസ്റ്റ്പ്രതികരിച്ചിരിക്കുന്നത്.ഈ പ്രശ്നം സോഷ്യല്‍ മീഡിയയിലൂടെ എടുത്ത് കാട്ടിയ കസ്റ്റമര്‍മാര്‍ക്ക് നാറ്റ് വെസ്റ്റ് വ്യക്തിപരമായി മറുപടിയേകുകയും സാങ്കേതിക പ്രശ്നമുണ്ടായെന്ന കാര്യം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ ഒരു പ്രശ്നം നിലനില്‍ക്കുന്നുവെന്ന് വ്യാഴാഴ്ച രാവിലെ ബാങ്ക് ആദ്യം എക്സിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈപ്രശ്നം പരിഹരിക്കാന്‍ തങ്ങളുടെ ടീം അടിയന്തിരമായി ശ്രമിച്ച് വരുന്നുവെന്നും ബാങ്ക് വെളിപ്പെടുത്തിയിരുന്നു. പ്രശ്നത്തെ തുടര്‍ന്ന് വെള്ളിയാഴ്ച എല്ലാ ട്രാന്‍സാക്ഷനുകളും ഒരിക്കല്‍ കൂടി കാണാന്‍ സാധിക്കുമെന്നും ബാങ്ക് ഇന്നലെ ഉച്ചക്ക് ശേഷം എക്സിലൂടെ പങ്ക് വച്ച മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിലെ പ്രശ്നം എപ്പോഴാണ് പൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കുകയെന്ന് പറയാനാവില്ലെന്നും നാറ്റ് വെസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. ക്രൊയേഷ്യയിലേക്ക് പോകുന്നതിന് മുമ്പ് നാറ്റ് വെസ്റ്റ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയും എന്നാല്‍ ആ പണം അക്കൗണ്ടില്‍ എത്താതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അക്കൗണ്ടില്‍ പണമൊന്നുമില്ലാതെ ക്രൊയേഷ്യക്ക്പോകേണ്ടുന്ന അവസ്ഥയാണ് താന്‍ നേരിടുന്നതെന്ന് ഒരു കസ്റ്റമര്‍മര്‍ ബിബിസിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. സമാന അനുഭവങ്ങളുമായി നിരവധി നാറ്റ് വെസ്റ്റ് അക്കൗണ്ട് ഉടമകളാണ് രംഗത്തെത്തിയിരിക്കുന്നത്.

Next Post

ഒമാന്‍: ഒമാന്‍ എയര്‍ എല്ലാ സര്‍വീസുള്‍ക്കും 20% കിഴിവ് പ്രഖ്യാപിച്ചു

Sat Sep 23 , 2023
Share on Facebook Tweet it Pin it Email ഒമാന്റെ ദേശീയ വിമാനക്കമ്ബനിയായ ഒമാന്‍ എയര്‍ എല്ലാ സര്‍വീസുള്‍ക്കും 20% കിഴിവ് പ്രഖ്യാപിച്ചു. 2023 സെപ്റ്റംബര്‍ 28 ശനിയാഴ്ച വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍. അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഉള്‍പ്പെടെ നിരക്കിളവ് ബാധകമാണ്.മാര്‍ച്ച്‌ 15 വരെയുള്ള മടക്കയാത്ര ഉള്‍പ്പെടുന്ന ടിക്കറ്റുകള്‍ക്ക് ഈ പ്രമോഷന്‍ ഓഫര്‍ ലഭിക്കും. ഇക്കോണമി ക്ലാസ് നിരക്കുകളില്‍ 20 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നത് […]

You May Like

Breaking News

error: Content is protected !!