ഒമാന്‍: വിവിധ മേഖലകളില്‍ സഹകരണത്തിനൊരുങ്ങി ഇന്ത്യയും ഒമാനും

വിവിധ മേഖലകളില്‍ സഹകരണത്തിനൊരുങ്ങി ഇന്ത്യയും ഒമാനും.ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ജി20 ഉച്ചകോടിയുടെ ഭാഗമായി നടന്ന ‘റൈസിന ഡയ്‌ലോഗ്’ സെഷനിലാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്തു. നേരത്തേ നരേന്ദ്ര മോദിയുമായും ഒമാന്‍ വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തുകയും സുല്‍ത്താന്റെ സന്ദേശം കൈമാറുകയും ചെയ്തിരുന്നു.

ഊര്‍ജ ചലനാത്മകത, കാലാവസ്ഥ വ്യതിയാനം, പ്രാദേശിക, അന്തര്‍ദേശീയ സഹകരണം എന്നിവയുമായി ബന്ധപ്പെട്ട് മേഖലയിലെ വെല്ലുവിളികളെയും അവസരങ്ങളെയും അഭിസംബോധന ചെയ്ത് ‘റൈസിന ഡയ്‌ലോഗ്’ സെഷനില്‍ സയ്യിദ് ബദര്‍ സംസാരിച്ചു.

Next Post

കുവൈത്ത്: ആടുകളുടെ കയറ്റുമതി നിരോധിച്ച്‌ കുവൈത്ത് നടപടി നാലുമാസത്തേക്ക്

Sat Mar 4 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ ആടുകളുടെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ നാല് മാസക്കാലത്തേക്കാണ് നിരോധനം. വാണിജ്യ-വ്യവസായ മന്ത്രിയും കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രിയുമായ മാസെന്‍ അല്‍-നഹെദ് ആണ് ഇത് സംബന്ധിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാതരം ആടുകളുടെയും കയറ്റുമതിയും പുനര്‍ കയറ്റുമതിയും ജൂലൈ ഒന്ന് വരെയുള്ള കാലയളവിലേക്കാണ് നിരോധിച്ചിരിക്കുന്നത്. ബലി പെരുന്നാളിനോടനുബന്ധിച്ച്‌ രാജ്യത്ത് ആടുകളുടെ ലഭ്യത ഉറപ്പാക്കുക […]

You May Like

Breaking News

error: Content is protected !!