ഒമാന്‍: പുതുതായി ചുമതലയേല്‍ക്കുന്ന അംബാസഡര്‍മാര്‍ അംഗീകാരപത്രങ്ങള്‍ ഒമാന്‍ സുല്‍ത്താന് കൈമാറി

മസ്കത്ത്: ഒമാനില്‍ പുതുതായി ചുമതലയേല്‍ക്കുന്ന വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ തങ്ങളുടെ അംഗീകാരപത്രങ്ങള്‍ സുല്‍ത്താൻ ഹൈതം ബിൻ താരിഖിന് കൈമാറി.

കഴിഞ്ഞദിവസം അല്‍ബറക്ക കൊട്ടാരത്തില്‍ നടന്ന ചടങ്ങിലാണ് അംബാസഡര്‍മാര്‍ തങ്ങളുടെ യോഗ്യത പത്രങ്ങള്‍ സുല്‍ത്താന് സമര്‍പ്പിച്ചത്. നൈജീരിയ, പോളണ്ട്, വത്തിക്കാൻ, വെനീസ്വേല, ദക്ഷിണാഫ്രിക്ക, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളുടെ അംഗീകാരപത്രമാണ് സുല്‍ത്താൻ സ്വീകരിച്ചത്.

സുല്‍ത്താനുമായുള്ള കൂടിക്കാഴ്ചയില്‍ അംബാസഡര്‍മാര്‍ തങ്ങളുടെ രാജ്യങ്ങളിലെ നേതാക്കളുടെ ആശംസകള്‍ കൈമാറുകയും സുല്‍ത്താന്‍റെ ജ്ഞാനപൂര്‍വകമായ നേതൃത്വത്തിന് കീഴില്‍ ഒമാനി ജനതക്ക് കൂടുതല്‍ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്നും ആശംസിച്ചു.

സുല്‍ത്താന് യോഗ്യതാപത്രങ്ങള്‍ സമര്‍പ്പിക്കാൻ പറ്റിയതില്‍ അംബാസഡര്‍മാര്‍ തങ്ങളുടെ സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുകയും ചെയ്തു. ഒമാനി ജനതയുടെയും തങ്ങളുടെ രാജ്യങ്ങളിലെ പൗരന്മാരുടെയും സംയുക്ത താല്‍പര്യങ്ങള്‍ സേവിക്കുന്ന രീതിയില്‍ വിവിധ മേഖലകളില്‍ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.

അംബാസഡര്‍മാരെ സ്വാഗതംചെയ്ത സുല്‍ത്താൻ, അവരുടെ നേതാക്കളുടെ ആശംസകള്‍ക്കും നന്ദി അറിയിച്ചു. സ്ഥാനപതിമാരുടെ കടമകള്‍ നിര്‍വഹിക്കാൻ സര്‍ക്കാറില്‍നിന്നും ഒമാനി ജനതയില്‍നിന്നും എല്ലാ പിന്തുണയും ലഭിക്കുമെന്നും സുല്‍ത്താൻ ഉറപ്പുനല്‍കുകയും ചെയ്തു.

അംഗീകാരപത്ര സമര്‍പ്പണ ചടങ്ങില്‍ ദിവാൻ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി, വിദേശകാര്യ മന്ത്രി, ഒമാൻ റോയല്‍ ഗാര്‍ഡ് കമാൻഡര്‍, റോയല്‍ പ്രോട്ടോക്കോളുകളുടെ തലവൻ, സുല്‍ത്താന്റെ സൈനിക സഹായികള്‍ എന്നിവര്‍ പങ്കെടുത്തു.

Next Post

കുവൈത്ത്: ഡ്രൈവിങ്ങ് ലൈസന്‍സ് മൈ ഐഡന്റിറ്റി ആപ്പ് വഴി സാധുത പരിശോധിക്കണമെന്ന് കുവൈത്ത്

Wed Jun 21 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ വിദേശികള്‍ ഡ്രൈവിങ് ലൈസന്‍സിന്റെ സാധുത പരിശോധിച്ച്‌ ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം. മൈ ഐഡന്റിറ്റി ആപ്പ് വഴിയാണ് സാധുത പരിശോധിക്കേണ്ടത്.നിശ്ചിത മാനദണ്ഡം പാലിക്കാതെ എടുത്ത ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വമേധയാ റദ്ദാക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മാനദണ്ഡങ്ങള്‍ മറികടന്ന് കുറുക്കുവഴിയിലൂടെ നേടിയ ലൈസന്‍സ് കാലാവധി ഉണ്ടെങ്കിലും റദ്ദാക്കും.ഇത്തരം ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കുന്നവരെ പിടികൂടി നാടുകടത്തും. ലൈസന്‍സ് ഇല്ലാതെ വാഹനം […]

You May Like

Breaking News

error: Content is protected !!