കുവൈത്ത്: ഡ്രൈവിങ്ങ് ലൈസന്‍സ് മൈ ഐഡന്റിറ്റി ആപ്പ് വഴി സാധുത പരിശോധിക്കണമെന്ന് കുവൈത്ത്

കുവൈത്തില്‍ വിദേശികള്‍ ഡ്രൈവിങ് ലൈസന്‍സിന്റെ സാധുത പരിശോധിച്ച്‌ ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം.

മൈ ഐഡന്റിറ്റി ആപ്പ് വഴിയാണ് സാധുത പരിശോധിക്കേണ്ടത്.
നിശ്ചിത മാനദണ്ഡം പാലിക്കാതെ എടുത്ത ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വമേധയാ റദ്ദാക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മാനദണ്ഡങ്ങള്‍ മറികടന്ന് കുറുക്കുവഴിയിലൂടെ നേടിയ ലൈസന്‍സ് കാലാവധി ഉണ്ടെങ്കിലും റദ്ദാക്കും.
ഇത്തരം ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനം ഓടിക്കുന്നവരെ പിടികൂടി നാടുകടത്തും. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിനുള്ള ശിക്ഷയാണ് നേരിടേണ്ടിവരിക. നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനയും ശക്തമാക്കി.

Next Post

യു.കെ: യുകെയിലെ ഇരുനൂറിലധികം സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് മിനിമം ശമ്പളം നല്‍കുന്നില്ലെന്ന് റിപ്പോര്‍ട്ട്

Wed Jun 21 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ 200ല്‍ അധികം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് മിനിമം ശമ്പളം നല്‍കുന്നില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് ഇവരോട് വന്‍ തുക പിഴയായി നല്‍കാനും ബന്ധപ്പെട്ടവര്‍ ഉത്തരവായിട്ടുണ്ട്. ഏതാണ്ട് ഏഴ് മില്യണ്‍ പൗണ്ടാണ് ഇത്തരത്തില്‍ പിഴയായി നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഡബ്ല്യൂഎച്ച് സ്മിത്ത്, മാര്‍ക്ക് ആന്‍ഡ് സ്പെന്‍സര്‍, ആര്‍ഗോസ് തുടങ്ങിയ റീട്ടെയില്‍ ഭീമന്മാരും ഈ നിയമലംഘനത്തില്‍ […]

You May Like

Breaking News

error: Content is protected !!