കുവൈത്ത്: സ്പന്ദനം കുവൈത്ത് ടിക്കറ്റ് നല്‍കി നാലര വര്‍ഷത്തിനുശേഷം 53കാരി നാട് കാണും

കുവൈത്ത് സിറ്റി: പ്രവാസി കൂട്ടായ്മയുടെ പിന്തുണയില്‍ നാലര വര്‍ഷത്തിനുശേഷം തിരുവനന്തപുരം സ്വദേശി നാട്ടിലേക്ക് മടങ്ങുന്നു. നാട്ടില്‍ പോകാന്‍ പണമില്ലാതെ പ്രയാസപ്പെട്ട 53കാരിക്ക് സ്പന്ദനം കുവൈത്ത് ആര്‍ട്സ് ആന്‍ഡ് കള്‍ചറല്‍ അസോസിയേഷന്‍ ടിക്കറ്റ് എടുത്തുനല്‍കിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. വീട്ടുജോലിയില്‍നിന്ന് കിട്ടുന്നതെല്ലാം നാട്ടിലേക്ക് അയക്കുന്നതിനാല്‍ ഇവരുടെ കൈയില്‍ ഒന്നും ബാക്കിയുണ്ടാകില്ല.

അങ്ങനെ നാലര വര്‍ഷം കുവൈത്തില്‍ കഴിഞ്ഞു. മകള്‍ അസുഖബാധിതയായതിനാല്‍ കാണാനും നേരിട്ട് ആശ്വസിപ്പിക്കാനും കൊതിച്ച്‌ കാത്തിരുന്നിട്ടും വര്‍ഷങ്ങളായി. ടിക്കറ്റിന്റെ തുക ഓര്‍ക്കുമ്ബോള്‍ യാത്ര നീട്ടിവെക്കും. അങ്ങനെ ദിവസങ്ങള്‍ പോയി.

ഈ പ്രയാസം തിരിച്ചറിഞ്ഞ സ്പന്ദനം കുവൈത്ത് വിഷയം ഏറ്റെടുക്കുകയായിരുന്നു. നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റും നല്‍കി. അസോസിയേഷന്‍ ഭാരവാഹികളായ ബിജു ഭവന്‍സ്, സംഗീത, ഷാജി, മിനി എന്നിവരും മറ്റ് അംഗങ്ങളും ഇവരെ നേരിട്ട് സന്ദര്‍ശിച്ച്‌ ടിക്കറ്റ് കൈമാറി.

ഈ മാസം 24ന് അവര്‍ നാട്ടിലേക്ക് തിരിക്കും. 18 വര്‍ഷത്തോളമായി പ്രവാസിയായ ഇവര്‍ നാലര വര്‍ഷം മുമ്ബാണ് അവസാനമായി നാട്ടില്‍ പോയത്. കുവൈത്തില്‍ വീട്ടുജോലികള്‍ ചെയ്തുവരുകയായിരുന്നു. ചെറിയ വരുമാനമാണ് ഇതില്‍നിന്ന് ലഭിച്ചിരുന്നത്.

Next Post

യു.കെ: മക്കള്‍ ക്യാന്‍സര്‍ ബാധിതരെന്നു തെറ്റിദ്ധരിപ്പിച്ച് ഒരു കുടുംബത്തെ ചികിത്സയിലേക്ക് വലിച്ചിഴച്ചു ഇന്ത്യന്‍ ഡോക്ടറുടെ ജോലി തെറിച്ചു

Fri Mar 17 , 2023
Share on Facebook Tweet it Pin it Email കുട്ടികള്‍ക്ക് കാന്‍സര്‍ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മൂന്നു കുടുംബങ്ങളെ കെണിയിലാക്കിയ ഇന്ത്യന്‍ ഡോക്ടറുടെ പദവി നഷ്ടമായതു ശരിവച്ച് കോടതി. കുട്ടികള്‍ക്ക് കാന്‍സറാണോയെന്ന് സംശയമുണ്ടെന്ന പേരില്‍ മാതാപിതാക്കളെ ആശങ്കയിലാക്കി തന്റെ സ്വകാര്യ ലാബില്‍ സ്‌കാനുകളും മറ്റു പരിശോധനകളും നടത്തി പണം തട്ടിയ ഡോക്ടര്‍ക്കെതിരായ നടപടിയാണ് കോടതി ശരിവെച്ചത്. എന്‍എച്ച്എസിലെക്ക് അയയ്ക്കാതെ സ്വകാര്യ ലാബിലേക്കാണ് ഇയാള്‍ ഇരയാക്കപ്പെട്ടവരെ അയച്ചിരുന്നത്. ചെലവേറിയ പരിശോധനകള്‍ നടത്തി […]

You May Like

Breaking News

error: Content is protected !!