ഒമാന്‍: ഒമാന്‍ വഴി ഖത്തറിലേക്ക് പറക്കുന്നവരുടെ എണ്ണം വര്‍ധിച്ചു

മസ്കത്ത്: ഒമാന്‍ എയറിന്‍റെ ലോകകപ്പ് വിമാന സര്‍വിസുകള്‍ ഫുട്ബാള്‍ ആരാധകര്‍ക്ക് അനുഗ്രഹമാവുന്നു. ലോകകപ്പ് കാണാന്‍ ഖത്തറില്‍ പോവുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഷട്ടില്‍ സര്‍വിസ് അടക്കമുള്ളവയാണ് ഒമാന്‍ എയര്‍ ഒരുക്കിയിരിക്കുന്നത്.

ഇത് കാരണം വിദേശ രാജ്യങ്ങളില്‍നിന്ന് നിരവധി ഫുട്ബാള്‍ പ്രേമികളാണ് ഒമാന്‍ വഴി ഖത്തറിലേക്ക് പോവുന്നത്. ഇത്തരക്കാര്‍ക്ക് മറ്റ് നിരവധി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒമാനില്‍നിന്നുള്ള ടിക്കറ്റ് നിരക്കുകളും താരതമ്യേന കുറവാണ്. സാധാരണ ക്ലാസിന് 49 റിയാലാണ് ഒമാന്‍ എയര്‍ ഈടാക്കുന്നത്. ഇതോടെ വിമാനത്താവളത്തില്‍ തിരക്കും വര്‍ധിച്ചു.

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവേശന കവാടത്തിന് പുറത്ത് ഒമാന്‍ എയറിന്റെ ലോകകപ്പ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ പ്രത്യേക ലോകകപ്പ് ചെക് ഇന്‍ കൗണ്ടറും പ്രത്യേക എമിഗ്രേഷന്‍ കൗണ്ടറും സ്ഥാപിച്ചത് യാത്ര ഏറെ ഗുണകരമാക്കിയിട്ടുണ്ട്. ചില രാജ്യങ്ങളുടെ ആരാധകര്‍ കൂട്ടമായി വിമാനത്താവളത്തില്‍ ആഘോഷ പ്രതീതിയുണ്ടാക്കുന്നുണ്ട്. ശനിയാഴ്ച അര്‍ജന്‍റീന ടീമിന്‍റെ ആരാധകര്‍ വിമാനത്താളത്തിലെത്തിയത് ഏറെ ആവേശം പകര്‍ത്തിയാണ്.

ആര്‍പ്പ് വിളികളും മുദ്രാവാക്യങ്ങളുമൊക്കെയായി ടീം ജഴ്സിയണിഞ്ഞ് ഇവരെത്തിയത് മൊത്തം യാത്രക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ലോകകപ്പ് പാക്കേജില്‍ എത്തുന്നവരെ വിമാനത്താവളത്തില്‍ എത്തിക്കാനും തിരിച്ച്‌ കൊണ്ടുവരാനുമൊക്കെ ഹോട്ടലുകളില്‍നിന്ന് വാഹന സൗകര്യം അടക്കമുള്ളവയും ഒരുക്കിയിരുന്നു.

ഒമാന്‍ എയര്‍ ഏറ്റവും കുറഞ്ഞ ലോകകപ്പ് ടിക്കറ്റ് നിരക്കുകള്‍ നല്‍കിയതോടെ യു.എ.ഇയില്‍നിന്ന് പോലും ഫുട്ബാള്‍ ആരാധകര്‍ ഒമാന്‍ വഴി യാത്ര ചെയ്യുന്നുണ്ട്. യു.എ.ഇ.യിലെ ചില ഫുട്ബാള്‍ ആരാധകര്‍ കാര്‍ മാര്‍ഗം മസ്കത്തിലെത്തി സുഹൃത്തുക്കളുടെയും മറ്റും താമസയിടങ്ങള്‍ക്ക് സമീപം വാഹനം നിര്‍ത്തി ഒമാന്‍ എയര്‍ വഴി ലോകകപ്പ് കാണാന്‍ പോവുന്നവരുമുണ്ട്. ഇത്തരക്കാര്‍ തിരിച്ച്‌ ഒമാനിലെത്തി വാഹനവുമെടുത്താണ് തിരിച്ചു പോവുന്നത്.

Next Post

എന്തുകൊണ്ടാണ് മൊബൈല്‍ നമ്ബറിന് 10 ഡിജിറ്റ്? കാരണമിത്..

Tue Nov 29 , 2022
Share on Facebook Tweet it Pin it Email നമ്മുടെയെല്ലാം മൊബൈല്‍ ഫോണ്‍ നമ്ബറിന് പത്ത് ഡിജിറ്റാണുള്ളത്. എന്തുകൊണ്ടാണിതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? മൊബൈല്‍ നമ്ബര്‍ എന്തുകൊണ്ടാണ് 6 ഡിജിറ്റോ 9 ഡിജിറ്റോ ഒന്നുമാകാതിരുന്നത്? ഇതിന് കാരണം ഇന്ത്യയിലെ ജനസംഖ്യ തന്നെയാണ്. 7-8 വര്‍ഷം മുമ്ബ് മൊബൈല്‍ എടുത്തവര്‍ ഇപ്പോഴും അന്നത്തെ അതേ നമ്ബര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അവരുടെ മൊബൈല്‍ നമ്ബര്‍ തുടങ്ങുന്നത് 9ല്‍ നിന്ന് ആയിരിക്കുമെന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? വര്‍ഷങ്ങള്‍ […]

You May Like

Breaking News

error: Content is protected !!