കുവൈത്ത്: ദേശീയ ദിനം – ഒരുക്കുന്നത് കനത്ത സുരക്ഷ

കുവൈത്ത് സിറ്റി | കുവൈത്ത് ദേശീയ വിമോചന ദിന അവധികള്‍ക്കായുള്ള മന്ത്രാലയത്തിന്റെ തയാറെടുപ്പുകള്‍ സംബന്ധിച്ച പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ് യോഗം ചേര്‍ന്നു.

അവധി ദിവസങ്ങളില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു. രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 1,650 പട്രോളിംഗ് ടീമുകള്‍ അവധി ദിവസങ്ങളില്‍ സജീവമാകും. മുന്‍കരുതല്‍ സുരക്ഷാ നടപടികളുടെ പദ്ധതികളും മേജര്‍ ജനറല്‍ അല്‍ ബര്‍ജാസ് അവതരിപ്പിച്ചു.
വെള്ളം ചീറ്റുക, വാഹനങ്ങളുടെ മുകളില്‍ കയറുക, വാഹനങ്ങളുടെ മുന്‍വശത്ത് കയറി ഇരിക്കുക, ഗതാഗത തടസ്സം സൃഷ്ടിക്കുക, നിരോധിത സ്ഥലങ്ങളില്‍ നില്‍ക്കുക, വികലാംഗരുടെ സ്ഥലങ്ങളില്‍ വണ്ടി പാര്‍ക്ക് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളെ ശക്തമായി നേരിടുമെന്ന് സംഘം മുന്നറിയിപ്പ് നല്‍കി. പട്രോളിംഗ് ടീം റോഡുകള്‍ കര്‍ശനമായി നിരീക്ഷിക്കും. അശ്രദ്ധമായും അമിത വേഗത്തിലും വാഹനം ഓടിക്കുന്നത് നിയന്ത്രിക്കും. കുട്ടികളെ പൊതു വഴിയില്‍ ഇറക്കാന്‍ അനുവദിക്കരുതെന്നും രക്ഷിതാക്കള്‍ അവരെ നിരീക്ഷിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. പൗരന്മാരോട് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും സുരക്ഷയുമായി സഹകരിക്കാനും മേജര്‍ ജനറല്‍ അല്‍ ബര്‍ജാസ് ആഹ്വാനം ചെയ്തു.
പൗരത്വ നിയമത്തില്‍ പിന്നോട്ടില്ല; കൊവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ നടപ്പാക്കും: അമിത് ഷാ
ജനറല്‍ ആശുപത്രി കൗണ്ടറിലെ കമ്ബ്യൂട്ടര്‍ കേടാണെന്ന് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; ജീവനക്കാരിക്കെതിരെ നടപടി
നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഉക്രൈന്‍ സൈനികരെ വധിച്ചെന്ന് റഷ്യ; വ്യാജ വാര്‍ത്തയെന്ന് ഉക്രൈന്‍
ഹിജാബ് വിലക്ക് സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ നിഷേധം: കാന്തപുരം
കൗമാരക്കാര്‍ക്കായി ഒരു വാക്‌സിന്‍ കൂടി; കോര്‍ബേവാക്‌സിന് അടിയന്തര ഉപയോഗ അനുമതി

Next Post

യു.കെ: യുക്രൈൻ പ്രതിസന്ധി - റഷ്യ അധിനിവേശം തുടങ്ങി, ഉപരോധം ഏർപ്പെടുത്തുമെന്ന് ബ്രിട്ടൻ

Tue Feb 22 , 2022
Share on Facebook Tweet it Pin it Email യുക്രെയ്‌നില്‍ റഷ്യ അധിനിവേശം തുടങ്ങിയെന്ന് ബ്രിട്ടിഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റഷ്യയ്ക്കുമേല്‍ ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.‘റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ യുക്രെയ്‌നിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ആക്രമിക്കാന്‍ തീരുമാനിച്ചു. അതിനാല്‍ ഉപരോധം ഏര്‍പ്പെടുത്തേണ്ടി വരും. രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തുക’ സാജിദ് […]

You May Like

Breaking News

error: Content is protected !!