കുവൈത്ത്: വഞ്ചനാപരമായ ‘ട്രാഫിക് ഫൈൻ’ സന്ദേശങ്ങളെ സൂക്ഷിക്കുക

കുവൈത്ത് സിറ്റി: അജ്ഞാത ഉറവിടങ്ങളില്‍നിന്നു ലഭിക്കുന്ന വ്യാജ സന്ദേശങ്ങളില്‍നിന്നു വിട്ടുനില്‍ക്കാനും ജാഗ്രത പാലിക്കാനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി അവയര്‍നസ് മുന്നറിയിപ്പ്.

ട്രാഫിക് ഫൈൻ അടക്കാൻ ആവശ്യപ്പെട്ട് പലര്‍ക്കും വ്യാപകമായ സന്ദേശങ്ങള്‍ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ട്രാഫിക് ലംഘനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അലര്‍ട്ടുകളും അറിയിപ്പുകളും സഹല്‍ ആപ്ലിക്കേഷൻ വഴി മാത്രമാണ് അയക്കുന്നത്.

മറ്റു സന്ദേശങ്ങളെ അവഗണിക്കാനും സാമ്ബത്തിക കൈമാറ്റത്തില്‍നിന്ന് വിട്ടുനില്‍ക്കാനും മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നു. പിഴയോ നിയമപരമായ പ്രശ്നങ്ങളോ സംബന്ധിച്ച എല്ലാ ആശയവിനിമയങ്ങള്‍ക്കും ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണം. സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കാനും ഉണര്‍ത്തി.

രാജ്യത്ത് വിവിധ സന്ദേശങ്ങള്‍ അയച്ച്‌ പണം തട്ടല്‍ വ്യാപകമാണ്. ഫോണില്‍ ലഭിക്കുന്ന സംശയാസ്പദമായ കാളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുത്. അറിയാത്ത നമ്ബറുകളില്‍ നിന്നുള്ള ടെക്സ്റ്റ് മെസേജുകള്‍, ഒ.ടി.പി എന്നിവയും അവഗണിക്കണം. പണം നല്‍കാനായി ലിങ്കുകള്‍ ലഭിച്ചാല്‍ അവ ഓപണ്‍ ചെയ്യരുത്. വ്യക്തിപരമോ ബാങ്കിങ് വിവരങ്ങളോ ചോദിക്കുന്ന സംശയാസ്പദമായ ഉറവിടങ്ങളില്‍ നിന്നുള്ള കാളുകള്‍, സന്ദേശങ്ങള്‍ എന്നിവക്ക് മറുപടി നല്‍കേണ്ടതില്ല.

Next Post

യു.കെ: ബ്രിട്ടനിലെ വിവിധ മേഖലകളില്‍ നടന്ന പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്തത് ലക്ഷക്കണക്കിന് ആളുകള്‍

Sun Nov 5 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടിഷ് സര്‍ക്കാര്‍ പരസ്യമായി ഇസ്രയേലിന്റെ ഗാസ ആക്രമണത്തെ പിന്തുണയ്ക്കുമ്പോഴും പലസ്തീന്‍ അനുകൂല നിലപാടുമായി തെരുവിലിറങ്ങാനെത്തിയത് ലക്ഷക്കണക്കിന് ആളുകള്‍. ബ്രിട്ടനില വന്‍നഗരങ്ങളില്‍ ഇന്നലെ നടന്ന വിവിധ പലസ്തീന്‍ അനുകൂല റാലിയിലും ധര്‍ണയിലും പങ്കെടുത്തത് ലക്ഷക്കണക്കിന് ആളുകളാണ്. സെന്‍ട്രല്‍ ലണ്ടനില്‍ മാത്രം റാലിയില്‍ പങ്കെടുത്തത് 30,000 പേരാണെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ധ സംഖ്യ ഇതിന്റെ പലമടങ്ങാണെന്നാണ് സംഘാടകരുടെ […]

You May Like

Breaking News

error: Content is protected !!