ഒമാന്‍: മസ്കത്ത് ഇന്ത്യൻ എംബസിയില്‍ ക്ലര്‍ക്ക് ഒഴിവ്, അപേക്ഷ ക്ഷണിച്ചു

മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയിലെ ഒഴിവുള്ള ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദം, ഇംഗീഷ് ഭാഷ പ്രാവീണ്യം, എം.എസ്. ഓഫിസ്, ഐ.ടി നെറ്റ്‌വര്‍ക്കിങ്ങുകളെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയും കുറിച്ചുള്ള ധാരണ, ഒമാനിലെ സാധുവായ താമസ വിസ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. അറബിക്, ഹിന്ദി ഭാഷകളിലെ പരിജ്ഞാനം അഭികാമ്യം.

പ്രായപരിധി 25-35. തുടക്കശമ്ബളം 335 റിയാല്‍ ആയിരിക്കും. ഒമാനില്‍ രണ്ട് വര്‍ഷം ജോലി ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥിക്ക് മുൻഗണന ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https:// docs.google.com/forms/d/e/1FAIpQLSd3Qjs3aMULHtnEOpUBB6zZuoYw2eXJ Tq4v6DrIuXTccB4z8w/viewform?usp=pp_url വിലാസത്തില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

വിശദമായ ബയോഡാറ്റ, വിദ്യഭ്യാസ സര്‍ട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റ്, റസിഡൻസ് കാര്‍ഡ് തുടങ്ങിയവയുടെ സ്കാൻ ചെയ്ത കോപ്പികള്‍ secondsecadmn@gmail.com വിലാസത്തില്‍ അയക്കുകയും വേണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ മസ്കത്ത് ഇന്ത്യൻ എംബസിയുടെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളില്‍നിന്ന് ലഭിക്കും.

Next Post

കുവൈത്ത്: ദുരിതഭൂമിയില്‍ ഭക്ഷണക്കിറ്റുമായി കെ.ആര്‍.സി.എസ്; ഗസ്സയുടെ വിശപ്പകറ്റി കുവൈത്ത്

Fri Nov 3 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഇസ്രായേല്‍ ആക്രമണത്തില്‍ ഭക്ഷണവും വെള്ളവും പാര്‍പ്പിടവും നഷ്ടപ്പെട്ട് പരിക്കും ദുരിതങ്ങളുമായി കഴിയുന്ന ഫലസ്തീനികള്‍ക്ക് സഹായവുമായി കുവൈത്തിന്റെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആര്‍.സി.എസ്) തുടര്‍ച്ചയായി 26ാം ദിവസവും കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ക്കായി സഹായമെത്തിച്ചു. ദിവസവും ആയിരക്കണക്കിന് പേരിലേക്കാണ് കെ.ആര്‍.സി.എസ് സഹായം എത്തുന്നത്. യുദ്ധക്കെടുതികള്‍ക്കൊപ്പം പട്ടിണിയില്‍ അകപ്പെട്ട കുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ക്ക് ഇത് വലിയ ആശ്വാസമാണ്. കെ.ആര്‍.സി.എസുമായി […]

You May Like

Breaking News

error: Content is protected !!