ഒമാൻ: കോഴിക്കോട് സ്വദേശിയായ പ്രവാസി ഹൃദയാഘാതം മൂലം മരണപ്പെട്ടു

കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോഴിക്കോട് നാദാപുരം ചെക്യാട്ട് വേവം സ്വദേശി ചെത്തക്കോട്ട് നൗഷാദ് (39) ആണ് സലാലയില്‍ മരിച്ചത്.

താമസ സ്ഥലത്ത് രാത്രി ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ രാവിലെ മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

കഴിഞ്ഞ ആറ് വര്‍ഷമായി സനായിയയില്‍ ഗള്‍ഫ് ടീ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
നേരത്തെ സൗദി അറേബ്യയിലും ബഹ്‌റൈനിലും അദ്ദേഹം ജോലി ചെയ്തിരുന്നു. മാതാപിതാക്കള്‍ അടുത്തിടെ മരണപ്പെട്ടിരുന്നു. ഭാര്യ റഹീസ ചിരമ്ബത്ത്. മക്കള്‍ റീം സുല്‍ത്താന, സിയ മിര്‍സ. നാല് സഹോദരിമാരുണ്ട്.

Next Post

കുവൈത്ത്: അവധിക്കാലം ആഘോഷിച്ചു മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു- കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തിരക്ക്

Tue Mar 8 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി | കുവൈത്തിലെ അവധി ദിനങ്ങളോടനുബന്ധിച്ച്‌ രാജ്യത്തിനു പുറത്ത് പ്രത്യേകിച്ച്‌ അറബ്, യൂറോപ്യന്‍ തലസ്ഥാനങ്ങളില്‍ അവധിക്കാലം ആഘോഷിച്ചു മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചത് കാരണം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനുഭവപ്പെടുന്നത് വന്‍ തിരക്ക്. ദേശീയ അവധി ദിനങ്ങള്‍ അവസാനിക്കുന്നതിനാല്‍ രാജ്യത്തിന് പുറത്തേക്ക് പോയി തിരിച്ചെത്തുന്ന യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ ഏറെ പ്രയാസപ്പെടുകയാണ്. നീണ്ട അവധിക്കാലത്തോടനുബന്ധിച്ച്‌ വിമാനത്താവളം […]

You May Like

Breaking News

error: Content is protected !!