കുവൈത്ത്: പ്രവാസികള്‍ക്ക് കുടുംബ വിസ നല്‍കുന്നത് നിര്‍ത്തിവെച്ചത് ഉടന്‍ പിന്‍വലിക്കും, മന്ത്രി ഉറപ്പ് നല്‍കിയതായി എം പി

കുവൈത്ത് സിറ്റി | കുവൈത്തില്‍ വിദേശികള്‍ക്ക് കുടുംബ വിസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹില്‍ നിന്ന് തനിക്ക് ഉറപ്പ് ലഭിച്ചതായി പാര്‍ലിമെന്റ് അംഗം അബ്ദുല്‍ വഹാബ് അല്‍ ഈസ.

കുവൈത്ത് പാര്‍ലിമെന്റ് സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വിദേശികളുടെ പുതിയ താമസ നിയമം അടുത്ത സമ്മേളനത്തില്‍ അവതരിപ്പിച്ച്‌ അംഗീകാരം ലഭിച്ച ശേഷം വിദേശികള്‍ക്ക് കുടുംബ വിസ നല്‍കുന്നത് പുനരാരംഭിക്കുമെന്ന് അബ്ദുല്‍ വഹാബ് അല്‍ ഈസ അറിയിച്ചു. ഇതോടെ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല വീണ്ടും സമ്ബുഷ്ടമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കുടുംബം കൂട്ടിനില്ലാത്ത നിലക്ക് വിദേശികള്‍ കൂടുന്നത് നിരവധി സാമൂഹിക സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പാര്‍ലിമെന്റിലെ ബിസിനസ് എന്‍വയോണ്‍മെന്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എം പി പറഞ്ഞു. ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്.

പാര്‍ലിമെന്റിന്റെ അടുത്ത സെഷനില്‍ പുതിയ റസിഡന്‍ഷ്യല്‍ നിയമങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച പ്രധാന അജണ്ടയാണന്നും അതിനു ശേഷം കുടുംബ വിസ പൂര്‍ണമായി പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച്‌ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷഎന്നും എം പി വ്യക്തമാക്കി. വാണിജ്യ, ഉത്പാദന മേഖലകളില്‍ വിദഗ്ധരായ വിദേശികള്‍ക്ക് കുടുംബ വിസ അനുവദിക്കാതിരുന്നാല്‍ ഇക്കാര്യത്തില്‍ ഉദാര സമീപനം കാണിക്കുന്ന മറ്റു ജി സി സി രാജ്യങ്ങളെ അവര്‍ ആശ്രയിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

2021 ജൂണിലാണ് രാജ്യത്ത് വിദേശികള്‍ക്ക് കുടുംബ വിസ നല്‍കുന്നത് നിര്‍ത്തിവെച്ചത്. ഇതിനു ശേഷം ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതി പ്രകാരം ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമാണ് കുടുംബ വിസ നല്‍കിവരുന്നത്.

Next Post

യു.കെ: ഇനി ജയിച്ചാല്‍ മാത്രം പോര, നല്ല മാര്‍ക്കും വേണം, വിദേശ വിദ്യാര്‍ഥിക

Thu Dec 14 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: വിദേശികള്‍ക്ക് വിസ അനുവദിക്കുന്നത് എങ്ങിനെ പരമാവധി കുറയ്ക്കാമെന്ന ഗവേഷണത്തിലാണ് ബ്രിട്ടന്റെ ഹോം ഓഫീസ്. രാജ്യത്തെ കുതിച്ചുയര്‍ന്ന നെറ്റ് മൈഗ്രേഷനാണ് ഹോം ഓഫീസിനെ കൊണ്ട് ഈ വിധം ചിന്തിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പല നടപടികളും ബ്രിട്ടന്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇപ്പോള്‍ ഡിഗ്രികള്‍ക്ക് തോല്‍ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിഷേധിക്കാനാണ് ഹോം ഓഫീസ് നീക്കം. രാജ്യത്ത് തുടരാന്‍ ഗ്രാജുവേറ്റുകള്‍ക്ക് ഒരു നിശ്ചിത […]

You May Like

Breaking News

error: Content is protected !!