സൗദി: പ്രവാസികൾക്ക് ആശ്വാസം -​ സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഈ മാസം പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ

റിയാദ്: പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ. ഈ മാസം അവസാനം മുതല്‍ സൗദിയിലേക്കും തിരിച്ചും സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ഒക്ടോബര്‍ 31 മുതലാണ് ഇന്ത്യ-സൗദി സര്‍വീസുകള്‍ ആരഭിക്കുക. . റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേയ്ക്ക് സര്‍വീസുകള്‍ ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യ ട്വിറ്ററില്‍ അറിയിച്ചു.

എന്നാല്‍, ഇന്ത്യയിലെ ഏതെല്ലാം വിമാനത്താവളങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍ ഉണ്ടാവുകയെന്ന് വ്യക്തമാക്കിയിട്ടില്ല. എങ്കിലും രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഒക്ടോബര്‍ 31 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച്‌ 26 വരെയുള്ള ബുക്കിംഗുകള്‍ ആരംഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റുകള്‍ വഴിയോ ഏജന്റുകള്‍ വഴിയോ ടിക്കറ്റുകള്‍ എടുക്കാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

Next Post

കുവൈത്ത്: മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന് പിസിആര്‍ ടെസ്റ്റ് ആവശ്യമില്ല - ആരോഗ്യമന്ത്രാലയം

Mon Oct 25 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിന് പിസിആര്‍ ടെസ്റ്റ് ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം. എന്നാല്‍ മിക്ക രാജ്യങ്ങളിലും പ്രവേശനാനുമതി ലഭിക്കാന്‍ പിസിആര്‍ ടെസ്റ്റ് ആവശ്യമാണെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

You May Like

Breaking News

error: Content is protected !!