കുവൈത്ത്: ഇനി മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി നടക്കാം – പള്ളികളില്‍ സാമൂഹിക അകലം ഒഴിവാക്കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഞായറാഴ്ച മുതല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി നടക്കാം. അതേസമയം, അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന തുടരും.

റസ്റ്റാറന്റ്, കഫെ പോലെയുള്ള മാസ്‌ക് ധരിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കണം.

സ്വന്തം ഇഷ്ടാനുസരണം തുറന്ന സ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നത് തുടരാവുന്നതാണ്. രാജ്യം കോവിഡിനെ അതിജീവിക്കുന്നതിന്റെ ഏറ്റവും പ്രത്യക്ഷ അടയാളമാണ് മാസ്‌ക് ഒഴിവാക്കുന്നത്. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച്‌ സാധാരണ ജീവിതത്തിലേക്കുള്ള മടക്കം സാധ്യമാക്കാനുള്ള പ്രഖ്യാപനങ്ങള്‍ മന്ത്രിസഭ നടത്തിയത്.

ഞായറാഴ്ച മുതല്‍ വിവാഹ സല്‍ക്കാരങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും മറ്റു പൊതുപരിപാടികള്‍ക്കും അനുമതിയുണ്ടാകും. പ്രതിരോധ കുത്തിവെപ്പ് എടുത്തവരെ മാത്രമെ പങ്കെടുപ്പിക്കാവൂ എന്ന് നിബന്ധനയുണ്ട്. ഹാളില്‍ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. എല്ലാ തരത്തിലുള്ള എന്‍ട്രി വിസയും അനുവദിക്കാന്‍ തീരുമാനിച്ചതും പള്ളികളില്‍ സാമൂഹിക അകലം ഒഴിവാക്കിയതുമാണ് മറ്റു സുപ്രധാന നടപടികള്‍.

Next Post

ഒമാൻ: പ്രവാസികളുടെ റസിഡന്റ് കാര്‍ഡുകള്‍ക്ക് മൂന്ന് വര്‍ഷം വരെ കാലാവധി

Sun Oct 24 , 2021
Share on Facebook Tweet it Pin it Email മസ്‍കത്ത്: ഒമാനിലെ പ്രവാസികളുടെ റസിഡന്റ് കാര്‍ഡുകള്‍ക്ക് മൂന്ന് വര്‍ഷം വരെ കാലാവധിയുണ്ടാവും . അതെ സമയം സ്വദേശികളുടെ സിവില്‍ ഐഡിക്ക് അഞ്ച് വര്‍ഷം വരെയാണ് കാലാവധി. കാലാവധി അവസാനിക്കുന്നതിന് 30 ദിവസത്തിനകം റെസിഡന്‍സ് കാര്‍ഡ് പുതുക്കണം . രാജ്യത്തെ സിവില്‍ സ്റ്റാറ്റസ് നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് പൊലീസ് ആന്റ് കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ […]

You May Like

Breaking News

error: Content is protected !!