യു.കെ: ‘ലൂക്ക’യുടെ 2023 -2025 കാലയളവിലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ (LUKA) 2023 ലെ ഈസ്റ്റര്‍, വിഷു,ഈദ് ആഘോഷങ്ങള്‍ ഏപ്രില്‍ 15 ന് ലൂസി ഫാം ലേര്‍ണിംഗ് സെന്ററില്‍ വച്ച് ആഘോഷിച്ചു. ഇതോടൊപ്പം നടത്തിയ വാര്‍ഷിക ജനറല്‍ ബോഡിമീറ്റിംഗില്‍ ലൂക്കയുടെ 2023 -2025 കാലയളവിലേയ്ക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. ലൂക്കയിലും യുക്മയിലും വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ളഅലോഷ്യസ് ഗബ്രിയേല്‍ പ്രസിഡന്റ് ആയും, ലൂട്ടന്‍ ക്രിസ്തീയ സമുദായത്തിലെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായ ജോര്‍ജ് കുര്യന്‍ സെക്രട്ടറി ആയും അമിത് മാത്യു ട്രഷറര്‍ ആയും സ്ഥാനമേറ്റെടുത്തു.

ലൂക്കയിലെ പുതിയ അംഗങ്ങളുടെ സജീവ പങ്കാളിത്തവും സഹകരണവുംപരിപാടിയില്‍ ഉടനീളം ശ്രദ്ധേയമായിരുന്നു. കമ്മിറ്റിയില്‍ ചേര്‍ന്ന്പ്രവര്‍ത്തിക്കാന്‍ പുതിയ അംഗങ്ങള്‍ കാണിച്ച സന്നദ്ധതയും വനിതാഅംഗങ്ങളുടെ പ്രാതിനിധ്യവും പ്രത്യേകം പ്രശംസ നേടി.ലൂക്ക കലാകാരന്മാരുടെ സംഗീതത്തിനും, നൃത്ത ചുവടുകളാക്കുമൊപ്പംകുട്ടികളുടെ ഫാഷന്‍ ഷോയും കാണികളില്‍ ആവേശമുയര്‍ത്തി. ബേബികുര്യനും അരുണ്‍ തോമസും നേതൃത്വം നല്‍കിയ ഇന്‍സ്ട്രുമെന്റല്‍മ്യൂസിക് പ്രോഗ്രാം വ്യത്യസ്ത അനുഭവമായിരുന്നു. ഡിസംബറില്‍അകാല മരണമടഞ്ഞ ലൂക്കയുടെ സ്ഥാപക നേതാവായ ജിജി മാത്യൂസിന്ലൂ ക്ക കലാകാരന്‍മാര്‍ നല്‍കിയ മ്യൂസിക്കല്‍ ട്രിബൂട്ട് വികാരനിര്‍ഭരമായിരുന്നു.

ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷത്തിലെ റാഫിള്‍ ടിക്കറ്റ്വരുമാനം ലൂട്ടന്‍ ടൗണ്‍ സെന്ററില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായതീപിടുത്തത്തില്‍ വീടും വസ്തുക്കളും പൂര്‍ണ്ണമായി നഷ്ടപ്പെട്ട മലയാളിവിദ്യാര്‍ത്ഥികളുടെ സഹായത്തിനായി വിനിയോഗിക്കപ്പെടും എന്ന് LUKAഭാരവാഹികള്‍ അറിയിച്ചു.

Next Post

ഒമാന്‍: ഇഫ്താര്‍-വിഷു-ഈസ്റ്റര്‍ ആഘോഷിച്ചു

Fri Apr 21 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: മലയാളം, മസ്കത്ത് മലയാളം, കേരള മലയാളം എന്നീ മൂന്നു ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബുകള്‍ ഒരുമിച്ച്‌ ഇഫ്താര്‍-വിഷു -ഈസ്റ്റര്‍ എന്നിവ ആഘോഷിച്ചു. റൂവി അല്‍ഫവാന്‍ റസ്റ്റാറന്റില്‍ നടന്ന പരിപാടിക്ക് ഡി.ടി.എം. റെജുലാല്‍ റഫീഖ്, ടോസ്റ്റ് മാസ്റ്റേഴ്സ് അംഗങ്ങളായ അഹമ്മദ് പറമ്ബത്ത്, ജോര്‍ജ് മേലേടന്‍, ഫസലുറഹ്‌മാന്‍, ഇഗ്‌നേഷ് ലാസര്‍, ഡോണ്‍ അശോകന്‍, എന്‍. മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. മനുഷ്യര്‍ക്കിടയില്‍ […]

You May Like

Breaking News

error: Content is protected !!