കുവൈത്ത്: കുവൈത്തില്‍ ഗതാഗത നിയന്ത്രണത്തിന് പുതിയ സ്മാര്‍ട്ട് കാമറകള്‍ സ്ഥാപിച്ചു

കുവൈത്തില്‍ ഗതാഗത നിയന്ത്രണത്തിന് പുതിയ സ്മാര്‍ട്ട് കാമറകള്‍ സ്ഥാപിച്ചു. ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാനും ഡ്രൈവര്‍മാരെ ബോധവാന്‍മാരാക്കാനും കാമറകള്‍ സഹായകരമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അമിത വേഗത പോലുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടി സ്ഥാപിച്ച കാമറകള്‍ക്ക് പുറമെയാണ് റോഡ് നിരീക്ഷണത്തിനായി കൂടുതല്‍ സ്മാര്‍ട്ട് കാമറകള്‍ സ്ഥാപിച്ചത്. മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ റൂമുമായി കാമറകള്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം കണ്ടെത്താന്‍ ഈ കാമറകള്‍ കൊണ്ട് കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഡയരക്ടര്‍ ജനറല്‍ തൗഹീദ് അല്‍ കന്ദറി അറിയിച്ചു.

Next Post

യു.എസ്.എ: കൊടുങ്കാറ്റ് - കാലിഫോര്‍ണിയയില്‍ അടിയന്താരവസ്ഥ പ്രഖ്യാപിച്ചു

Sun Jan 15 , 2023
Share on Facebook Tweet it Pin it Email കൊടുങ്കാറ്റ് കനത്ത നാശനഷ്ടം വിതച്ച കാലിഫോര്‍ണിയയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ പ്രസിഡന്‍റ് ജോ ബൈഡന്‍. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചലിലും 19 പേരാണ് മരിച്ചത്. പ്രളയത്തെ തുടര്‍ന്ന് വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി വീടുകള്‍ക്കും ഇവിടെ കേടുപാടുകള്‍ സംഭവിച്ചു.ദുരന്ത ബാധിത പ്രദേശങ്ങളില്‍ സഹായം ഉറപ്പാക്കുമെന്ന് ബൈഡന്‍ അറിയിച്ചു. 2018ല്‍ ഇവിടെയുണ്ടായ മണ്ണിടിച്ചിലില്‍ 23 പേര്‍ മരിച്ചിരുന്നു.

You May Like

Breaking News

error: Content is protected !!