കുവൈത്ത്: തെരുവ്നായ പ്രശനം പരിഹരിക്കാന്‍ പദ്ധതിയുമായി കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്ത് പലയിടങ്ങളിലും രൂക്ഷമായ തെരുവുനായ് പ്രശ്നം പരിഹരിക്കാന്‍ പദ്ധതി. പ്രശ്നത്തില്‍ ഇടപെട്ട അനിമല്‍ ഹെല്‍ത്ത് അധികൃതര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ തെരുവുനായ് പ്രശ്നം പൂര്‍ണമായും പരിഹരിക്കുമെന്ന് വ്യക്തമാക്കി.തെരുവുനായ്ക്കളെ നേരിടുന്നതിനായി ഈ മേഖലയില്‍ വിദഗ്ധരായ കമ്ബനിയുമായി കരാറില്‍ ഏര്‍പ്പെട്ടതായി അനിമല്‍ ഹെല്‍ത്ത് ഡയറക്ടര്‍ വലീദ് അല്‍ ഔദ് അറിയിച്ചു.

നായ്ക്കളെ ദത്തെടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കും. നായ്ക്കളുടെ പ്രജനനം തടയാന്‍ ആണ്‍ നായ്ക്കളെ വന്ധ്യംകരിക്കുമെന്നും അല്‍ ഔദ് വ്യക്തമാക്കി. ഇതുവഴി അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും തെരുവുനായ് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. രാജ്യത്തിലെ വിവിധ താമസമേഖലകളില്‍ നായ്ക്കള്‍ പൊതുനിരത്തുകളില്‍ നിലയുറപ്പിച്ച്‌ ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്.

അടുത്തിടെ ഒട്ടേറെപേര്‍ക്കാണ് നായ്ക്കളുടെ കടിയേല്‍ക്കുകയും ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തത്. സ്കൂള്‍ കുട്ടികളേയും കാല്‍നട യാത്രക്കാരെയും വാഹനങ്ങളില്‍ എത്തുന്നവരെയും പിറകെ ഓടി ആക്രമിക്കുന്നതും പതിവാണ്. മലയാളികള്‍ ഏറെ താമസിക്കുന്ന അബ്ബാസിയയില്‍ നായ്ശല്യം രൂക്ഷമാണ്.പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്കും ഇന്ത്യന്‍ എംബസി അധികൃതര്‍ക്കും പരാതികള്‍ നല്‍കിയിരുന്നു.

Next Post

യു.കെ: യുകെയില്‍ മാര്‍ച്ചില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനുകളില്‍ വന്‍ വര്‍ധന

Fri Apr 28 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ഈ കഴിഞ്ഞ മാര്‍ച്ചില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനുകള്‍ വര്‍ധിച്ചുവെന്ന് വെളിപ്പെടുത്തി എച്ച്എംആര്‍സി രംഗത്തെത്തി. ഇത് പ്രകാരം കഴിഞ്ഞ മാസത്തില്‍ നോണ്‍ സീസണലി അഡ്ജസ്റ്റഡ് അടിസ്ഥാനത്തില്‍ 94,870 ട്രാന്‍സാക്ഷനുകളാണ് നടന്നിരിക്കുന്നത്. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് കോവിഡിന് ശേഷം ശക്തമായി തിരിച്ച് വരാന്‍ തുടങ്ങിയതിന്റെ സൂചനയാണിതെന്നും വിലയിരുത്തലുണ്ട്. ഫെബ്രുവരിയിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 26 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. […]

You May Like

Breaking News

error: Content is protected !!