കുവൈത്ത്: “മിസ്റ്റര്‍ എസ്.ജി.കെ @ കുവൈറ്റ്’ ഡിസംബര്‍ 8 ന്

കുവൈറ്റ് സിറ്റി : പാലാ സെന്‍റ് തോമസ് കോളജ് ഓള്‍ഡ് സ്റ്റുഡന്‍റസ് അസോസിയേഷന്‍ (പാസ്കോസ്) കുവൈറ്റ് ചാപ്റ്ററിന്‍റെ 25 ആം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 8 വ്യാഴാഴ്ച അബാസിയ ആസ്പയര്‍ ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ “മിസ്റ്റര്‍ എസ്.ജി.കെ @ കുവൈറ്റ്’ എന്ന പേരില്‍ സമ്മേളനം സംഘടിപ്പിക്കുന്നു. യാത്രാവിവരണത്തിന്‍റെ ദൃശ്യസാധ്യത മലയാളിയുടെ മുന്നിലെത്തിച്ച സന്തോഷ് ജോര്‍ജ് കുളങ്ങരയാണ് മുഖ്യാതിഥി.

വൈകിട്ട് 7ന് സില്‍വര്‍ ജൂബിലിയാഘോഷപരിപാടികളും മുഖ്യപ്രഭാഷണവും തുടര്‍ന്ന് സംവാദവും അരങ്ങേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് പാസ്കോസ് ഒരുക്കി വരുന്നത്. ഗൂഗിള്‍ ഫോമിലൂടെ ഏര്‍പ്പെടുത്തിയ രജിസ്ട്രേഷനില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ കുട്ടികള്‍ക്കായി പ്രത്യേകം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പങ്കെടുക്കാം.

അബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പാസ്കോസ് പ്രസിഡന്‍റ് കിഷോര്‍ സെബാസ്റ്റ്യന്‍ ചൂരനോലി, വൈസ് പ്രസിഡന്‍റ് ബിനോയ് സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി റോജി മാത്യു , പ്രോഗ്രാം കണ്‍വീനര്‍ സിബി തോമസ് താഴത്തുവരിക്കയില്‍, ട്രഷറര്‍ ആന്‍റ്റോഷ് ആന്‍റണി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനൂപ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Next Post

കുവൈത്ത്: കൊലക്കുറ്റം കുവൈത്തില്‍ രണ്ട് പ്രവാസികള്‍ക്കു വധശിക്ഷ

Thu Dec 8 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് പ്രവാസികള്‍ക്കു വധശിക്ഷ വിധിച്ച്‌ ക്രിമിനല്‍ കോടതി. സുഡാന്‍, ഈജിപ്ത് പൗരന്മാര്‍ക്കാണ് ഭാര്യമാരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ലഭിച്ചത്. രണ്ട് വിദേശികള്‍ക്ക് ക്രിമിനല്‍ കോടതി വധ ശിക്ഷ വിധിച്ചു. വിവാഹമോചനം നേടിയ ശേഷം മക്കളോടൊപ്പം ഇതേ ഫ്ലാറ്റില്‍ താമസിക്കുകയായിരുന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിനാണ് സുഡാന്‍ പൗരനെ ശിക്ഷിച്ചത്. ഫിലിപ്പീന്‍സുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 2 മക്കളോടൊപ്പം […]

You May Like

Breaking News

error: Content is protected !!