യുകെ: ‘നമ്മടെ കോയിക്കോട്’ സ്പോർട്സ് & ഫുഡ് ഫെസ്റ്റ് പ്രൗഢഗംഭീരമായി ആഘോഷിച്ചു

യുകെയിലെ കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മയായ ‘നമ്മടെ കോയിക്കോട്’ ലണ്ടനടുത്തുള്ള ഹെമൽ ഹെമ്പ്സ്റ്റഡിൽ സംഘടിപ്പിച്ച ‘കളിക്കളം’ ഫെസ്റ്റ് അതിൻ്റെ സംഘാടനം കൊണ്ടും വിഭവ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.

നാടിൻ്റെ വിഭവങ്ങളും രുചിയാർന്ന ഭക്ഷണവുമൊക്കെ ഏതൊരു മലയാളിയുടേയും ഗൃഹാതുര സ്മരണകളാണ്. പൊറാട്ടയും ബീഫ് ഫ്രൈയും കൊത്തു പൊറാട്ടയും വറുത്ത കായയും ഉഴുന്ന് വടയും ചമ്മന്തിയുമൊക്കെ ഏതൊരു മലയാളിയുടേയും നാവിൽ രുചിയുണരുന്ന വിഭവങ്ങളാണന്നതിൽ സംശയമില്ല.

ആളുകളുടെ ബാഹുല്യവും വിവിധയിടങ്ങളിൽ നിന്നുള്ളവരുടെ സാന്നിദ്ധ്യവും ‘കളിക്കളം, പരിപാടിയെ വേറിട്ടു നിർത്തി. ലിവർപൂൾ, മാഞ്ചസ്റ്റർ തുടങ്ങി വിദൂര നഗരങ്ങളിൽ നിന്നുമടക്കം യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരാണ് ‘കളിക്കളം’ പരിപാടിയിൽ പങ്കെടുത്തത്. ഫെസ്റ്റിന് ജോസ് ഡെൽബേർട്ട് മാണി, സുപ്രഭ, ഡോ.റിയാസ്, ശ്യാം, മിഥുൻ എന്നിവർ നേതൃത്വം നൽകി.

വ്യത്യസ്ത സ്റ്റാളുകളിലായി വിഭവമാർന്ന കോഴിക്കോടൻ ഭക്ഷണം വിതരണം ചെയ്യുക മാത്രമല്ല, ആവേശകരമായ നാടൻ കളികളും ആഘോഷ പരിപാടികളും കളിക്കളത്തിന് മാറ്റ് കൂട്ടി. വടക്കൻ മലബാറിൻറെ തനത് വിഭവങ്ങളായ ഉന്നക്കായ, ചട്ടിപ്പത്തിരി, കല്ലുമ്മക്കായ, പഴം നിറച്ചത് തുടങ്ങിയവ വാങ്ങാൻ സ്റ്റാളുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

മലയാളികളുടെ ഒരു സാധാരണ കൂട്ടായ്മ എന്നതിനപ്പുറം മലയാളിയുടെ ഗൃഹാതുര ഓർമ്മകളേയും ഇഷ്ടങ്ങളേയും പുനരവതരിപ്പിക്കുക വഴി ഒരു വേറിട്ട കാഴ്ചയാണ് സംഘാടക മികവിലൂടെ ശ്രദ്ധേയമായ ‘കളിക്കളം’ ഫെസ്റ്റിലൂടെ സംഘാടകർ കാഴ്‌ചവെച്ചത്.

Next Post

യുകെ : ആത്മ സമർപ്പണത്തിന്റെ ഓർമകളുണർത്തുന്ന ബലിപെരുന്നാൾ ദിനത്തിൽ സ്നേഹ വിരുന്നൊരുക്കി ബ്രിട്ടൺ കെഎംസിസി

Mon Jul 3 , 2023
Share on Facebook Tweet it Pin it Email ബ്രിട്ടൺ കെഎംസിസി സ്കോട്ട്ലാൻഡ് റീജിയണിന്റെ ആഭിമുഖ്യത്തിൽ EDINBURGH GREYFRIARS CHARTERIS സെന്ററിൽ വെച്ച് നടന്ന “തജ്‍മീഹ് 2023” ഈദ് ഫാമിലി മീറ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും പുതിയൊരനുഭവം സമ്മാനിച്ച സംഗമ വേദിയിൽ ഇശൽ നിലാവ്, മെഹന്തി ഫെസ്റ്റ്, കിഡ്സ് ഫെസ്റ്റ് തുടങ്ങിയ നിരവധി കലാപരിപാടികൾ നടന്നു. പെരുന്നാൾ ദിനത്തിൽ കെഎംസിസി ഒരുക്കിയ സ്നേഹവിരുന്നും മറ്റു […]

You May Like

Breaking News

error: Content is protected !!