ഒമാൻ: യുവജന കേന്ദ്രം സ്ഥാപിക്കുമെന്ന് സാംസ്കാരിക-കായിക-യുവജന മന്ത്രി

ഒമാനില്‍ യുവജന കേന്ദ്രം സ്ഥാപിക്കുമെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിന്‍ ബിന്‍ ഹൈതം ബിന്‍ ത്വാരിഖ് അറിയിച്ചു. യുവാക്കളുടെ കഴിവുകള്‍ കണ്ടെത്തി അത് വകസിപ്പിക്കുകയും അവരുടെ സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനുമുള്ള കേന്ദ്രവുമായിരിക്കുമിത്. എല്ലാ ഗവര്‍ണറേറ്റുകളിലും സംയോജിത സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെ സംരംഭങ്ങളിലൊന്നാണ് ഈ കേന്ദ്രം. വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ മന്ത്രാലയം അറിയിക്കും.

Next Post

സൗദി: മൂന്ന് മാസ അടിസ്ഥാനത്തിൽ ഇഖാമ പുതുക്കൽ ആരംഭിച്ചു

Thu Nov 25 , 2021
Share on Facebook Tweet it Pin it Email ജിദ്ദ: സൗദിയില്‍ മൂന്ന് മാസ അടിസ്ഥാനത്തില്‍ ഇഖാമ പുതുക്കല്‍ സേവനം ആരംഭിച്ചു. സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്‍റ്​ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സി (സദയ)ന്‍റെ സഹകരണത്തോടെയാണ്​ വിദേശികളുടെ താമസരേഖ (ഇഖാമ) ത്രൈമാസ അടിസ്ഥാനത്തില്‍ പുതുക്കുന്ന സേവനം പാസ്​പോര്‍ട്ട്​ ഡയറക്​ടറേറ്റും മാനവവിഭവ ശേഷി മന്ത്രാലയവും ആരംഭിച്ചിരിക്കുന്നത്​. വിദേശികളുടെ ഇഖാമ ത്രൈമാസ അടിസ്ഥാനത്തില്‍ പുതുക്കി നല്‍കാന്‍ കഴിഞ്ഞ ജനുവരിയിലാണ്​ സൗദി മന്ത്രിസഭ അനുമതി […]

You May Like

Breaking News

error: Content is protected !!