ലണ്ടന്‍ : അഭിപ്രായ സ്വാതന്ത്യം അടിച്ചമര്‍ത്താന്‍ ലോകത്താകമാനമുള്ള ഭരണകൂടങ്ങള്‍ കോവിഡ് പ്രതിസന്ധി മറയാക്കിയെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നു കയറ്റങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുവെന്ന് സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ആംനസ്റ്റി റിസര്‍ച്ച് അഡ്വക്കസി ആന്‍ഡ് പോളിസി സീനിയര്‍ ഡയറക്ടര്‍ രജത് ഘോസ്ല ചൂണ്ടിക്കാട്ടി .
‘കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് നിരവധി വാര്‍ത്താവിനിമയ ഉപാധികള്‍ തകര്‍ക്കപ്പെടുകയും സമൂഹമാധ്യമങ്ങള്‍ സെന്‍സര്‍ ചെയ്യുകയും മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു . കോവിഡ് മഹാമാരിക്കിടെ നിശബ്ദമാക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്ത പത്രപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും നിരവധിയാണ്. ഇതെല്ലാം കൊണ്ട് തന്നെ ജനങ്ങള്‍ക്ക് മുന്നിലെത്തിയ വാര്‍ത്തകളൊന്നും പൂര്‍ണമാണെന്ന് പറയാനാവില്ല.’അപൂര്‍ണമായ വാര്‍ത്തകള്‍ തെറ്റിദ്ധാരണകളും മുന്‍വിധികളും സൃഷ്ടിക്കും. ഇത് ജനങ്ങളുടെ സുരക്ഷയെ ബാധിക്കും.മഹാമാരിക്കിടെ ആഗോള തലത്തില്‍
അമ്ബത് ലക്ഷം പേരാണ് മരണമടഞ്ഞത്.
വ്യക്തമായ വിവരങ്ങള്‍ ശരിയായ രീതിയില്‍ ജനങ്ങളിലെത്താത്തത് ഒട്ടേറെ പേരുടെ മരണങ്ങള്‍ക്ക് കാരണമായ കാര്യങ്ങളിലൊന്നാണ്.’ രജത് ഘോസ്ല പറഞ്ഞു.
ആഗോള മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തുന്ന അനാവശ്യ വിലക്ക് മൂലം തെറ്റായ വാര്‍ത്തകളാണെങ്കിലും എന്താണ് തെറ്റെന്ന് മനസ്സിലാക്കാന്‍ ജനങ്ങള്‍ വൈകുന്നു എന്നും ഇത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആംനെസ്റ്റിയുടെ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുക്കുമ്ബോള്‍ 2020 ഫെബ്രുവരിയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ച് 5,511 പേര്‍ക്കെതിരെയാണ് ചൈനയില്‍ ക്രിമിനില്‍ ഇന്‍വെസ്റ്റിഗേഷന് ഉത്തരവിട്ടത്.