യു.കെ: മലയാളത്തിന്റെ പ്രിയ താരങ്ങള്‍ യുകെയില്‍ – ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ മമ്മൂട്ടിയും എത്തും

മഞ്ജുവാര്യര്‍, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, അപര്‍ണാ ബാലമുരളി, രമേശ് പിഷാരടി എന്നിവര്‍ ഇന്നലെ യുകെയില്‍ എത്തി. മമ്മൂട്ടി, സുരാജ് വെഞ്ഞാറമ്മൂട്, വിനീത് ശ്രീനിവാസന്‍ അടക്കമുള്ള താരങ്ങള്‍ എത്തും. ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിനാണ് താരങ്ങള്‍ എത്തിയിട്ടുള്ളത്. സാനിയ ഇയ്യപ്പന്‍, ബഡായ് ആര്യ, ലക്ഷ്മിപ്രിയ, ജ്യുവല്‍ മേരി, അസീസ് നെടുമങ്ങാട്, ലാല്‍ ബാബു അടക്കമുള്ള താരങ്ങള്‍ രണ്ടു ദിവസം മുന്നേ എത്തി പരിശീലനം തുടങ്ങിക്കഴിഞ്ഞു. അവസാന നിമിഷം നടന്‍ ജോജു ജോര്‍ജ്ജും യുകെ മലയാളികളെ കാണുവാന്‍ അവാര്‍ഡ് നൈറ്റ് വേദിയില്‍ എത്തും.

കഴിഞ്ഞു. അതേസമയം, വമ്പന്‍ ഒരുക്കങ്ങളാണ് അണിയറയില്‍ പൂര്‍ത്തിയായിട്ടുള്ളത്. പരിമിതമായ സീറ്റുകള്‍ മാത്രമാണ് ഉള്ളത്. എത്രയും വേഗം സീറ്റുകള്‍ ബുക്ക് ചെയ്ത് ടിക്കറ്റ് നേടിയില്ലെങ്കില്‍ അവസാന നിമിഷം നിങ്ങള്‍ക്ക് നഷ്ടമാകുന്നത് ഈ ജീവിതത്തിലെ ഏറ്റവും വലിയ ധന്യമുഹൂര്‍ത്തങ്ങളില്‍ ഒന്നായിരിക്കും.

Next Post

ഒമാന്‍: സന്ദര്‍ശക വീസയില്‍ ഒമാനിലെത്തിയ തൃശൂര്‍ സ്വദേശി അന്തരിച്ചു

Fri Jul 7 , 2023
Share on Facebook Tweet it Pin it Email തൃശൂര്‍ സ്വദേശി സുവൈറില്‍ ഹൃദയാഘാതം മൂലം മരിച്ചു. തിരുവില്വാമല മലേശ മംഗലം പറമ്ബത്ത് വീട്ടില്‍ പരേതനായ നാരായണന്‍ കുട്ടിയുടെ മകന്‍ അനീഷ് കുമാര്‍ (37) ആണ് മരിച്ചത്. പത്തു ദിവസം മുമ്ബാണ് അനീഷ് ഒമാനില്‍ സന്ദര്‍ശക വിസയിലെത്തിയത്.മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കാരം നടന്നു. അമ്മ ജയന്തി. ഭാര്യ അഖിലമക്കള്‍; അര്‍ജുന്‍ , അന്‍വിക

You May Like

Breaking News

error: Content is protected !!