യു.എസ്.എ: മോദി കൂടിക്കാഴ്ച നടത്തി, ‘ഇന്ത്യ യുഎസിന്റെ പ്രധാന പങ്കാളി’യെന്ന് കമല ഹാരിസ്

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-അമേരിക്ക ബന്ധത്തിന് വലിയ പുരോഗതി വഹിക്കാന്‍ കഴിഞ്ഞെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.

ജോ ബൈഡന്‍-കമല ഹാരിസ് ഭരണ നേതൃത്വത്തില്‍ ഇന്ത്യ-യു.എസ് ബന്ധം പുതിയ തലത്തിലേക്ക് കടക്കുമെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളും സമസ്ത മേഖലകളില്‍ മികച്ച സഹകരണമാണുള്ളതെന്ന് മോദി ചൂണ്ടിക്കാട്ടി. കോവിഡ് രണ്ടാം തരംഗത്തില്‍ യു.എസ്. നല്‍കിയ സഹായങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.

ഇന്ത്യ അമേരിക്കയുടെ നിര്‍ണായക പങ്കാളിയാണെന്ന് കമല ഹാരിസ് വ്യക്തമാക്കി. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വ്യാപിക്കാനുള്ള നടപടികള്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ പുരോഗമിക്കുകയാണ്. ഇരു രാജ്യങ്ങളും ഒന്നിച്ചു നിന്നാല്‍ ലോകത്ത് വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. കോവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും കമല ഹാരിസ് വ്യക്തമാക്കി. ഇന്ത്യ കോവിഡ് വാക്സിന്‍ കയറ്റുമതി ചെയ്ത തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു.

കമല ഹാരിസിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനലബ്ദി ലോകത്തിന് തന്നെ പ്രചോദനമാണെന്ന് വ്യക്തമാക്കിയ മോദി, അവരെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

Next Post

യു.കെ: കോവിഡ് ബാധിച്ചവര്‍ക്ക് ആന്റിബോഡി ചികിത്സ നല്‍കാമെന്ന് ലോകാരോഗ്യസംഘടന

Fri Sep 24 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍: കോവിഡ് ബാധിച്ച അപകട സാധ്യത കൂടുതലുള്ള രോഗികള്‍ക്ക് ആന്റിബോഡി ചികിത്സ നല്‍കാവുന്നതാണെന്ന് ലോകാരോഗ്യസംഘടന. ആന്റിബോഡികളായ കാസിരിവിമാബും ഇംഡെവിമാബും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാനാണ് ലോകാരോഗ്യസംഘടന അനുമതി നല്‍കിയത്. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ മരുന്ന് കമ്ബനിയായ റീജെനറോണാണ് കാസിരിവിമാബും ഇംഡെവിമാബും വികസിപ്പിച്ചത്. കോവിഡ് ബാധിച്ചാല്‍ ആശുപത്രി വാസത്തിന് കൂടുതല്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ക്കും രോഗപ്രതിരോധശേഷി […]

You May Like

Breaking News

error: Content is protected !!