കുവൈറ്റ്‌: കുവൈത്തില്‍ രണ്ടു മാസത്തിനിടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 6112 വിദേശികളെ നാടുകടത്തി

കുവൈത്തില്‍ രണ്ടു മാസത്തിനിടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 6112 വിദേശികളെ നാടുകടത്തിയതായി താമസകുടിയേറ്റ വകുപ്പ് അറിയിച്ചു. തൊഴില്‍, താമസ കുടിയേറ്റ നിയമം ലംഘിച്ചവരും നുഴഞ്ഞുകയറ്റക്കാരും ഇതില്‍ ഉള്‍പ്പെടും.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ താമസ കുടിയേറ്റ വകുപ്പ് നടത്തിയ പരിശോധനയില്‍ നൂറുകണക്കിന് പേര്‍ പിടിയിലായിരുന്നു. കഴിഞ്ഞ ആഴ്ച മാത്രം 45 നിയമലംഘകരെ അറസ്റ്റ് ചെയ്തു. ഇവരെ നാടുകടത്തല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ച്‌ രേഖകളും നിയമനടപടികളും പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയയ്ക്കും.

Next Post

യുകെ: 'നമ്മുടെ കോയിക്കോട്' സംഗമത്തിന് പ്രൗഢോജ്വല പരിസമാപ്തി

Wed Oct 12 , 2022
Share on Facebook Tweet it Pin it Email നോർത്താംപ്ടൺ : യുകെയിൽ താമസിക്കുന്ന കോഴിക്കോട് ജില്ലക്കാരുടെ സംഗമമായ ‘നമ്മുടെ കോയിക്കോട്’ സംഗമത്തിന് ഉജ്വല പരിസമാപ്തി. കഴിഞ്ഞ ഞായറാഴ്ച നോർതാംട്ടനിൽ ആണ് കോഴിക്കോട് ജില്ലക്കാരുടെ പ്രഥമ സംഗമം നടന്നത്. ലണ്ടൻ, മാഞ്ചസ്റ്റർ, സ്കോർട്ട്ലൻഡ്, ലിവർപൂൾ തുടങ്ങി യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോഴിക്കോട്ടുകാരുടെ സംഗമത്തിൽ അറുനൂറോളം പേർ പങ്കെടുത്തു. പ്രമുഖ എഴുത്തുകാരൻ എം.എൻ. കാരശ്ശേരി മുഖ്യാതിഥിയായിയായിരുന്നു. കോഴിക്കോടിന്റെ സാംസ്കാരിക […]

You May Like

Breaking News

error: Content is protected !!