കുവൈത്ത്: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു

കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. വാണിജ്യ മന്ത്രി മാസന്‍ അല്‍ നഹേദിന്റെ നിര്‍ദേശപ്രകാരം മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ അന്‍സിയാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കുവൈത്ത് പൗരന്മാരാല്ലാത്ത 15 പേരുടെ തൊഴില്‍ കരാറുകള്‍ അവസാനിപ്പിക്കാനാണ് തീരുമാനം.

രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍ പരമാവധി സ്വദേശിവത്കരിക്കാനുള്ള നയം തുടരുന്നതിന്റെ ഭാഗമായാണ് തീരുമാനം. ടൈപ്പിസ്റ്റുകള്‍, അക്കൗണ്ടന്റുമാര്‍, നിയമകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍, സാങ്കേതിക വിഭാഗം, ആസൂത്രണ മേഖല, നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖല, സാമ്ബത്തിക കാര്യങ്ങള്‍, അതുപോലെ കോര്‍പ്പറേറ്റ് മേഖല തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള പ്രവാസികളെയാണ് പിരിച്ചു വിടുന്നത്. ഇവരുമായുള്ള തൊഴില്‍ കരാറുകള്‍ ഈ വര്‍ഷം ജൂണ്‍ 29ന് അവസാനിക്കുന്ന തരത്തില്‍ നോട്ടീസ് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Next Post

യു.കെ: ബ്രിട്ടനിലെ കെയര്‍ഹോമുകളില്‍ വന്‍ ചൂഷണം അഞ്ച് മലയാളികള്‍ അറസ്റ്റില്‍

Mon Feb 13 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: മലയാളികള്‍ ഉള്‍പ്പെടെയുള്ള 50 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ മതിയായ വേതനവും അടിസ്ഥാന സൗകര്യങ്ങളും നല്‍കാതെ അടിമപ്പണി ചെയ്യിച്ച 5 മലയാളികളെ ബ്രിട്ടനില്‍ അറസ്റ്റ് ചെയ്തു. യുകെ മലയാളികള്‍ക്ക് ആകെ നാണക്കേടും അപമാനകരവുമായ സംഭവം അരങ്ങേറിയത് നോര്‍ത്ത് വെയില്‍സിലാണ്. മലയാളികളായ മാത്യു ഐസക് (32 ), ജിനു ചെറിയാന്‍ (25), എല്‍ദോസ് കുര്യച്ചന്‍ (25), ജേക്കബ് ലിജു (47) […]

You May Like

Breaking News

error: Content is protected !!