കുവൈത്ത്: ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവർക്ക് വിദ്യാലയങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി

കുവൈറ്റ്‌: കുവൈറ്റില്‍ കൊവിഡ് വാക്‌സിന്‍ ഒരു ഡോസ് സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും , രക്ഷകര്‍ത്താക്കള്‍ക്കും ഓഡിറ്റര്‍മാര്‍ക്കും വിദ്യാലയങ്ങളില്‍ പ്രവേശിക്കാന്‍ വിദ്യഭാസം മന്ത്രാലയം അനുമതി നല്‍കി.

പൊതു വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഒസാമ അല്‍ സുല്‍ത്താനാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച്‌ എല്ലാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വിജ്ഞാപനം അയച്ചതായും അദ്ദേഹം അറിയിച്ചു.

അതെസമയം, കോവിഡ് മാനദണ്ഡ പ്രകാരം ഒരു ഡോസും എടുക്കാത്ത 12 വയസ്സ് മുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രം വാരാന്ത കോവിഡ് സ്വാബ് നല്‍കിയാല്‍ മതിയെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

മാസങ്ങള്‍ക്ക് ശേഷം കുവൈറ്റില്‍ ഇന്നാണ് പൊതുവിദ്യാലയങ്ങള്‍ തുറന്നത് .കോവിഡ് മാനദണ്ഡ പ്രകാരം വന്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതലോടെയായിരുന്നു സ്കൂളുകളില്‍ വിദ്യാര്‍ഥികളെ വരവേറ്റത്.

നീണ്ട നാളത്തെ വെര്‍ച്വല്‍ ക്ളാസുകള്‍ക്കു വിരാമമിട്ട് സഹപാഠികളെയും അധ്യാപകരെയും നേരില്‍ കണ്ട സന്തോഷത്തില്‍ ആയിരുന്നു ബഹു ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും,

Next Post

കുവൈത്ത്: ശസ്‌ത്രക്രിയക്കായി വേണ്ടത് അപൂര്‍വ രക്തഗ്രൂപ്പായ ‘ബോംബെ’ ഗ്രൂപ്പ് - രക്തം ദാനം ചെയ്ത് യുവതി

Sun Oct 3 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: പത്ത് ലക്ഷം പേരില്‍ 4 പേര്‍ക്ക് മാത്രമുണ്ടാകുന്ന അപൂര്‍വ രക്തഗ്രൂപ്പായ ‘ബോംബെ’ ഗ്രൂപ്പ് രക്തം ദാനം ചെയ്ത് യുവതി. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഇബിന്‍സിനാ ആശുപത്രിയില്‍ രണ്ടാഴ്ചിലധികമായി ചികിത്സയിലുള്ള കുട്ടിയുടെ അടിന്തര ശസ്ത്രക്രിയക്കായിയാണ് ബിഡികെ കുവൈറ്റ് രക്തദാനസേനാംഗവും മംഗലാപുരം സ്വദേശിനിയുമായ വിനുത ദയാനന്ദ രക്തദാനം നടത്തിയത്. 2017ല്‍ വിനുതയുടെ പ്രസവ ശസ്ത്രക്രിയക്ക് രക്തം ആവശ്യമായി […]

You May Like

Breaking News

error: Content is protected !!