കുവൈത്ത്: സൗദിക്ക് നന്ദി പറഞ്ഞ് കുവൈത്ത്

കുവൈത്ത് സിറ്റി: ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനില്‍നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ച്‌ ജിദ്ദയില്‍ സുരക്ഷിതമായി എത്തിച്ചതിന് സൗദി അറേബ്യക്ക് നന്ദി പറഞ്ഞ് കുവൈത്ത്.

ശനിയാഴ്ചയാണ് റോയല്‍ സൗദി നേവല്‍ ഫോഴ്‌സ് നടത്തിയ ഒഴിപ്പിക്കല്‍ ഓപറേഷനിലൂടെ കുവൈത്ത് ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ ആളുകളെ രക്ഷപ്പെടുത്തി കപ്പലുകളില്‍ ജിദ്ദ തുറമുഖത്ത് എത്തിച്ചത്. ശേഷം അതത് രാജ്യങ്ങളിലേക്ക് അവരെ അയക്കുന്നതിനുള്ള നടപടിയും തുടങ്ങി.

കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അല്‍ജാബിര്‍ അല്‍സബാഹാണ് നന്ദി അറിയിച്ചത്. ആളുകളെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തനത്തിന്റെ വിജയത്തില്‍ സൗദി വിദേശകാര്യമന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിക്കുകയും ചെയ്തു. സൗദി അധികൃതരുടെ ഉയര്‍ന്ന കാര്യക്ഷമതയെ കുവൈത്ത് മന്ത്രി എടുത്തുപറഞ്ഞു. ഇത് സൗദി പൗരന്മാരെയും സഹോദര-സൗഹൃദ രാജ്യങ്ങളിലെ നിരവധി പൗരന്മാരെയും സുഡാനില്‍നിന്ന് രാജ്യത്തേക്ക് എല്ലാ പ്രഫഷനലിസത്തോടും കൂടി ഒഴിപ്പിക്കുന്നതിന് സഹായിച്ചതായും കുവൈത്ത് മന്ത്രി പറഞ്ഞു.

മറ്റു ചില രാജ്യങ്ങളും സൗദിയുടെ സഹായത്തോടെ തങ്ങളുടെ പൗരന്മാരെ സുഡാനില്‍നിന്ന് ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. സൗദി അറേബ്യയും യു.എ.ഇയുമായും ഏകോപനം നടത്തി, സുഡാനിലെ സുരക്ഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 300 ഓളം പൗരന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതി ജോര്‍ഡന്‍ ആരംഭിച്ചതായി വിദേശകാര്യ, പ്രവാസികാര്യ മന്ത്രാലയം വ്യക്തമാക്കി.

Next Post

കുട്ടികളുടെ കൈവശം ഫോണ്‍ നല്‍കുമ്ബോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Tue Apr 25 , 2023
Share on Facebook Tweet it Pin it Email മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടത്തിന്‍റെ കാര്യത്തില്‍ കുട്ടികള്‍ക്ക് മാത്രമല്ല ഭീഷണി. മുതിര്‍ന്നവര്‍ക്കും അതേ ഭീഷണിയാണ് നിനില്‍ക്കുന്നത്. ഈയൊരു അപകടസാധ്യത ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ടതുണ്ട്. അവയാണിനി പങ്കുവയ്ക്കുന്നത്. മൊബൈല്‍ ഫോണ്‍ ചാര്‍ജില്‍ ഇട്ടുകൊണ്ടിരിക്കുമ്ബോള്‍ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക. ഇത് അപകടസാധ്യത കുറയ്ക്കുന്നു. ഇത്തരത്തില്‍ ചാര്‍ജിലായിരിക്കുമ്ബോള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ഒരുപാട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ […]

You May Like

Breaking News

error: Content is protected !!