കുവൈത്ത്: ആകാശത്തു വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്ത റെക്കോര്‍ഡ് ലേഷര്‍ ഷോയും കരിമരുന്നു പ്രയോഗവും

കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ ദിവസം ശര്‍ക്കിലെ അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റിലെ കുവൈറ്റ് ടവറിന് സമീപത്തേക്ക് വൈകുന്നേരം മുതല്‍ ഒഴുകി എത്തിയ സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിനു പേര്‍ക്ക് കണ്ണഞ്ചിപ്പിക്കുന്നതും അദ്ഭുത പൂര്‍ണവുമായ ദൃശ്യാനുഭവമായിരുന്നു.

രാത്രി 8 മണിക്ക് തുടങ്ങിയ ശബ്ദ വെളിച്ച സന്നിവേഷങ്ങള്‍ കാണികള്‍ക്ക് പുതിയ അനുഭവങ്ങളായിരുന്നു. ആയിരകണക്കിന്ന് ഡ്രോണുകള്‍ ആകാശത്തു കുവൈറ്റിന്റെ സംസ്ക്കാരിക പൈതൃകങ്ങള്‍ വരച്ചു കാട്ടി. കുവൈത്ത് ടവറിന്റെ മുകളില്‍ രാഷ്ട്രത്തിന്റെ അമീറിന്റെയും കിരീടാവകാശികളുടെയും ചിത്രം തെളിഞ്ഞതോടു കൂടി ആയിരക്കണക്കിന് കാണികള്‍ ഹര്‍ഷാരവത്തോടെയാണ് എതിരെറ്റത് .

8 മണി മുതല്‍ 48 മിനുറ്റ് നീണ്ടു നിന്ന പരിപാടി അവസാനിച്ചത് 8.48നാണ് . വൈകുന്നേരം 6മണിക്ക് മുന്‍പ് തന്നെ അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റും പരിസരവും ജന നിബിഢമായിരുന്നു.

ദേശീയ അവധി ദിനങ്ങളില്‍ പൗരന്മാര്‍, താമസക്കാര്‍, നയതന്ത്രജ്ഞര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ എന്നിവരുള്‍പ്പെടെ 8,000-ത്തിലധികം സന്ദര്‍ശകരെ ലിബറേഷന്‍ ടവറില്‍ തിങ്കളാഴ്ച ലഭിച്ചതായി വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.

‘മഹത്ത്വവും അഭിമാനവും’ എന്ന പേരില്‍ കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച്‌ നാല് ദിവസം നീണ്ടുനിന്ന ലിബറേഷന്‍ ടവറിന്റെ പ്രവര്‍ത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച്‌ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചതാണീക്കാര്യം .
[1:32 am, 02/03/2023] Jilshaa: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകള്‍, സാംസ്കാരിക വകുപ്പ് എന്നിവ സംഘടിപ്പിച്ച വിവിധ പരിപാടികള്‍ ലിബറേഷന്‍ ടവര്‍ സ്‌ക്വയറിലെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ചരിത്രപരമായ ഹോള്‍ഡിംഗുകള്‍ക്കായി 150 മീറ്റര്‍ ഉയരത്തില്‍ ടവറില്‍ ഒരു പ്രദര്‍ശനവും നടന്നു.

Next Post

യു.കെ: ലിവര്‍പൂളിന് പിന്നാലെ മലയാളി വിദ്യാര്‍ഥികള്‍ താമസിക്കുന്ന മാഞ്ചസ്റ്ററിലും റെയ്ഡ്

Tue Feb 28 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ വീണ്ടും മലയാളി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ അപ്രതീക്ഷിത പരിശോധനയുമായി ഗ്യാങ്മാസ്റ്റേഴ്‌സും ലേബര്‍ ദുരുപയോഗ അതോറിറ്റി ഉദ്യോഗസ്ഥരും. റൂമില്‍ താമസിക്കുന്ന ആളുകള്‍ക്ക് നോട്ടീസ് നല്‍കിയാണ് അധികൃതര്‍ പരിശോധന നടത്തിയത്. കാരണം വ്യകതമാക്കിയെത്തിയ അധികൃതര്‍ക്ക് മുന്‍പില്‍ പരിശോധനയ്ക്ക് വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് എത്തിയതെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ ഗ്യാങ്മാസ്റ്റേഴ്സ് ആന്‍ഡ് ലേബര്‍ അബ്യൂസ് അതോറിറ്റി […]

You May Like

Breaking News

error: Content is protected !!