യു.കെ: എന്‍എച്ച്എസ് കോണ്‍ട്രാക്ടില്‍ രോഗികള്‍ക്ക് അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നത് ലളിതമാക്കി

ലണ്ടന്‍: പുതിയ എന്‍എച്ച്എസ് കോണ്‍ട്രാക്ടില്‍ രോഗികള്‍ക്ക് അപ്പോയിന്റ്മെന്റ് ലഭിക്കുന്നത് എളുപ്പമാക്കി എന്‍എച്ച്എസ് ഇംഗ്ലണ്ട്. ജിപി പ്രാക്ടീസില്‍ ആദ്യ തവണ തന്നെ ബന്ധപ്പെടുമ്പോള്‍ അപ്പോയിന്റ്മെന്റ് നല്‍കുകയോ, മറ്റൊരിടത്തേക്ക് റഫര്‍ ചെയ്യുകയോ വേണമെന്നാണ് കോണ്‍ട്രാക്ടിലെ പുതിയ നിബന്ധന.രാവിലെ 8 മണിക്ക് ദിവസേന രോഗികള്‍ക്ക് നടത്തേണ്ടി വരുന്ന ബുക്കിംഗ് നെട്ടോട്ടം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് നടപടി. ബുക്കിംഗ് ഫുള്‍ ആയിക്കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം ബുക്ക് ചെയ്യണമെങ്കില്‍ പോലും വീണ്ടും ഫോണ്‍ ചെയ്യാനാണ് ചില പ്രാക്ടീസുകള്‍ ആളുകളെ ഉപദേശിക്കാറുള്ളത്.

മുന്‍കൂര്‍ ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍ അനുവദിക്കാതിരിക്കുന്നതാണ് ഇത്തരം പ്രാക്ടീസുകളുടെ ശീലം. എന്നാല്‍ എന്‍എച്ച്എസ് കോണ്‍ട്രാക്ടിലെ പുതിയ നിബന്ധന പ്രകാരം കോള്‍ ചെയ്യുമ്പോള്‍ തന്നെ സ്ലോട്ട് റിസര്‍വ്വ് ചെയ്ത് നല്‍കുകയോ, ഫാര്‍മസിസ്റ്റ് അല്ലെങ്കില്‍ ഫിസിയോതെറാപ്പിസ്റ്റ് പോലുള്ള മറ്റ് അവശ്യ സേവനങ്ങളിലേക്ക് റഫര്‍ ചെയ്യുകയോ വേണം. എന്നാല്‍ പുതിയ കോണ്‍ട്രാക്ട് അപമാനിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ച് ജിപിമാര്‍ സമരഭീഷണി മുഴക്കിക്കഴിഞ്ഞു. ആവശ്യത്തിന് ഫണ്ടിംഗ് നല്‍കാതെ തങ്ങളുടെ മേല്‍ കരാര്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. എല്ലാ ജിപി പ്രാക്ടീസുകള്‍ക്കും അയച്ച കത്തിലാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് പുതിയ നിബന്ധന അറിയിച്ചത്. പ്രാക്ടീസുകള്‍ക്ക് ഇനി രോഗികളോട് പിന്നീട് വിളിക്കാന്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

Next Post

ഒമാന്‍: രാജ്യത്തേക്ക് വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരുന്നതിന് പ്രത്യേക നിബന്ധനകള്‍ - ലംഘിച്ചാല്‍ കര്‍ശന നടപടി

Tue Mar 7 , 2023
Share on Facebook Tweet it Pin it Email മസ്‌ക്കത്ത്: രാജ്യത്തേക്ക് വളര്‍ത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ കൊണ്ടുവരുന്നതില്‍ കര്‍ശന നിബന്ധന മുന്നോട്ടുവെച്ച്‌ ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഒമാനില്‍ നിരോധിക്കപ്പെട്ട വിഭാഗം നയ്ക്കളെ കൊണ്ടുവരുന്നതില്‍ വിലക്കേര്‍പ്പെടുത്തുന്നതുള്‍പ്പടെ കര്‍ശന നിബന്ധനകളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിറ്റ്ബുള്‍, അമേരിക്കന്‍ ബുള്ളി, മാസ്റ്റിഫ്, ഫിലാ ബ്രസിലീറോ, ഡോഗോ അര്‍ജന്‍റീനോ, ജപ്പാനീസ് ടോസ്റ്റ, ഡോബര്‍മാന്‍ പിന്‍ചര്‍, പ്രസാ കനാറിയോ, എസ്റ്റാപോര്‍ഡ് ഷെയര്‍ ടെറിയര്‍, റോട്ട്വീലര്‍, […]

You May Like

Breaking News

error: Content is protected !!