
കുവൈത്ത് സിറ്റി: ഷാര്‍ഖിലെ മത്സ്യ മാര്‍ക്കറ്റില്‍ ഉണ്ടായ തീപിടിത്തം ആളപായമില്ലാതെ അഗ്നിശമന സേനാംഗങ്ങള്‍ അണച്ചതായി ജനറല്‍ ഫയര്‍ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
വ്യാഴാഴ്ച രാവിലെയാണ് ഷാര്‍ഖ് മേഖലയിലെ മത്സ്യ മാര്‍ക്കറ്റില്‍ ഒരു കടയില്‍ തീപിടിത്തമുണ്ടായതായത്.
സെൻട്രല്‍ ഓപ്പറേഷൻസ് ഡിപ്പാര്‍ട്ട്‌മെന്റിന് വിവരം ലഭിച്ച ഉടൻ അല്‍ ഹിലാലി, അല്‍ മദീന ഫയര്‍ സ്റ്റേഷനുകള്‍ക്ക് സഥലത്തെത്താൻ നിര്‍ദ്ദേശം നല്‍കി. അഗ്നിശമന സേന ഉടൻ തന്നെ സ്ഥലം ഒഴിപ്പിച്ചു, തീ ആളിപ്പടരാതെ തീ അണച്ചു. പച്ചക്കറി സെക്ഷനിലെ റസ്റ്റോറന്റിന്റെ ചിമ്മിനിയിലാണ് തീപിടുത്തമുണ്ടായതെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു.
