ഒമാന്‍: അടുത്ത രണ്ട് ദിവസങ്ങളിലും മഴ തുടരാന്‍ സാധ്യത, അറിയിപ്പ് നല്‍കി ഒമാന്‍ അധികൃതര്‍

മസ്‌കറ്റ്: ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഒമാനില്‍ അടുത്ത രണ്ട് ദിവസങ്ങളിലും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്.

തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും ജബല്‍ അഖ്ദര്‍ സമീപത്തുമാകും കൂടുതല്‍ മഴ ലഭിക്കുക.

വാദികള്‍ നിറഞ്ഞൊഴുകും. മഴയ്‌ക്കൊപ്പം ആലിപ്പഴ വര്‍ഷവും ഉണ്ടാകും. മണിക്കൂറില്‍ 27 മുതല്‍ 83 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. പൊടി ഉയരുന്നത് ദൂരക്കാഴ്ചയെ ബാധിക്കും. വാദികളില്‍ നീന്താന്‍ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കുട്ടികള്‍ വാദികളില്‍ എത്താതെ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സഹം, അബ്രി, ബഹ്ല, നിസ്വ, മുദൈബി എന്നീ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു.

Next Post

കുവൈത്ത്: കുവൈത്തില്‍ മസാജ് കേന്ദ്രങ്ങളില്‍ സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ 15 പ്രവാസികള്‍ അറസ്റ്റില്‍

Thu Jul 27 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ മസാജ് കേന്ദ്രങ്ങളില്‍ സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ 15 പ്രവാസികളെ അറസ്റ്റ് ചെയ്തു. മോറല്‍സ് പ്രൊട്ടക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ 15 പേര്‍ പിടിയിലായത്. സാല്‍മിയ, ഹവല്ലി എന്നിവിടങ്ങളിലെ മൂന്ന് മസാജ് കേന്ദ്രങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുറ്റാന്വേഷണ വിഭാഗം, പ്രത്യേകിച്ച്‌ പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ വിഭാഗം […]

You May Like

Breaking News

error: Content is protected !!