കുവൈത്ത്: ഇന്നും നാളെയും നേരിയ മഴക്ക് സാധ്യത

കുവൈറ്റ്‌: കുവൈത്തില്‍ ഇന്നും നാളെയും നേരിയ മഴക്ക് സാധ്യതയുണ്ടെന്ന്‌ കുവൈത്ത് വ്യമായന മന്ത്രാലയം കാലവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ള താരതമ്യേന ഈര്‍പ്പമുള്ള വായു പിണ്ഡത്തോടൊപ്പമുള്ള സീസണല്‍ സുഡാന്‍ ന്യൂനമര്‍ദത്തിന്റെ വ്യാപനമാണ് രാജ്യത്തെ ബാധിക്കുന്നതെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ചത്തെ കാലാവസ്ഥ ചൂടുള്ളതും ഭാഗികമായി മേഘാവൃതവും നേരിയതോ മിതമായതോ ആയ തെക്കുകിഴക്കന്‍ കാറ്റ്, മണിക്കൂറില്‍ 32 കിലോമീറ്റര്‍ വേഗതയില്‍ വീശാന്‍ സാധ്യതയുണ്ട്‌.
നേരിയ ചാറ്റല്‍ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി അറിയിച്ചു .

പ്രതീക്ഷിക്കുന്ന പരമാവധി താപനില 34 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും, കടലിന്റെ അവസ്ഥ നേരിയതോ മിതമായതോ ആയിരിക്കും, തിരമാലകള്‍ 1 മുതല്‍ 4 അടി വരെ ഉയരത്തിലായിരിക്കും. രാത്രിയിലെ കാലാവസ്ഥ മിതമായതും ഭാഗികമായി മേഘാവൃതവുമായിരിക്കും.

വെള്ളിയാഴ്‌ചത്തെ കാലാവസ്ഥ ചൂടും ഭാഗികമായി മേഘാവൃതവും തെക്കുകിഴക്ക് നേരിയ കാറ്റ് മുതല്‍ മിതമായ കാറ്റും നേരിയ ചാറ്റല്‍ മഴയ്‌ക്കുള്ള സാധ്യതയും പ്രതീക്ഷിക്കുന്നു. ചില പ്രദേശങ്ങളില്‍ പൊടിപടലത്തിനുള്ള സാധ്യതയും കാണുന്നു .

രാത്രികാല കാലാവസ്ഥയെ സംബന്ധിച്ചിടത്തോളം, മിതമായതും ഭാഗികമായി മേഘാവൃതവുമായിരിക്കും. നേരിയ മഴയ്ക്ക് സാധ്യതയുണ്ട്, പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 24 മുതല്‍ 26 ഡിഗ്രി വരെയാണ്.

ശനിയാഴ്ചത്തെ കാലാവസ്ഥ ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായിരിക്കും, പരമാവധി താപനില 35 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കുമെന്നും അല്‍ ഖറാവി കൂട്ടിച്ചേര്‍ത്തു.

Next Post

ഒമാൻ: ബുറൈമിയിലേക്ക് പോകാൻ പാസ്പോർട്ടും റെസിഡന്റ്സ് കാർഡും വേണമെന്ന നിബന്ധന നീക്കി

Thu Oct 28 , 2021
Share on Facebook Tweet it Pin it Email ഒമാന്‍ ∙ ഒമാന്‍ – യുഎഇ അതിര്‍ത്തി ഗവര്‍ണറേറ്റായ ബുറൈമിയിലേക്ക് സഞ്ചരിക്കാന്‍ പാസ്പോര്‍ട്ടും റെസിഡന്റ്സ് കാര്‍ഡും വേണമെന്ന നിബന്ധന നീക്കി ഒമാന്‍ . അല്‍ റൗദ, വാദി അല്‍ ജിസ്സി, സആ ചെക്പോസ്റ്റുകള്‍ വഴി യാത്ര ചെയ്യാം .യുഎഇയില്‍ നിന്നുള്ളവര്‍ക്കും ഇതു സൗകര്യമാണ്. യുഎഇയില്‍ നിന്നു ബുറൈമി വഴി പോകുന്നവര്‍ പാസ്പോര്‍ട്ടില്‍ എക്സിറ്റ് സീല്‍ ചെയ്യാന്‍ വാദി ജിസ്സി […]

You May Like

Breaking News

error: Content is protected !!