യു.കെ: യുകെയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങള്‍ മാറുന്നു, എല്ലാം ഡിജിറ്റലാകുന്നു

ലണ്ടന്‍: പ്രാക്ടിക്കല്‍ ഡ്രൈവിംഗ് ടെസ്റ്റുകളില്‍ മാറ്റങ്ങള്‍ വരുത്തി ഡ്രൈവര്‍ & വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സി. ലേണര്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ഒരുങ്ങി ഇരിക്കുമെന്ന് ഉറപ്പാക്കാനാണ് പ്രാക്ടിക്കല്‍ ടെസ്റ്റിലെ മാറ്റങ്ങള്‍. ഇതുസംബന്ധിച്ച് 2023 ഫെബ്രുവരിയില്‍ ഗവണ്‍മെന്റ് ട്രയല്‍സ് ആരംഭിച്ചിരുന്നു. പുതിയ നിയമങ്ങളില്‍ ഡ്രൈവിംഗ് ടെസ്റ്റ് രീതികളില്‍ യാതൊരു മാറ്റവും വരുത്തുന്നില്ല. കാഴ്ചശക്തി പരിശോധനകള്‍ക്ക് മറ്റ് വഴികള്‍ കൂടി ഉപയോഗിക്കാന്‍ മന്ത്രിമാര്‍ നിര്‍ദ്ദേശിക്കുന്നു. തിയറി ടെസ്റ്റും, ഡ്രൈവിംഗ് ടെസ്റ്റും പാസാകുന്ന ഡ്രൈവര്‍മാര്‍ക്ക് പേപ്പര്‍ സര്‍ട്ടിഫിക്കറ്റിന് പകരം ഡിജിറ്റല്‍ പാസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും അംഗീകാരമായിട്ടുണ്ട്.

ഇംഗ്ലണ്ട്, സ്‌കോട്ട്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലാണ് മാറ്റങ്ങള്‍ വരിക. നോര്‍ത്തേണ്‍ അയര്‍ലണ്ടിന് സ്വന്തം നിലയിലുള്ള ഡ്രൈവിംഗ് ടെസ്റ്റുകളുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് എടുക്കുന്ന പകുതി പേരും പരാജയപ്പെടുന്ന ഘട്ടത്തില്‍ ലേണര്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ഡിവിഎസ്എ ചീഫ് എക്സിക്യൂട്ടീവ് ലൗഡേ റൈഡര്‍ പറഞ്ഞു.

തയ്യാറെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് ടെസ്റ്റുകള്‍ ബുക്ക് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുന്നാണ് ഡ്രൈവിംഗ് ടെസ്റ്റ് മാറ്റങ്ങള്‍. ലോക്ക്ഡൗണ്‍ കാലത്ത് നിര്‍ത്തിവെച്ചിരുന്ന ടെസ്റ്റുകള്‍ മൂലം ഇതിനായി മാസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്. 2023 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം 53% ടെസ്റ്റുകളും പരാജയപ്പെടുന്നതായി ഡിവിഎസ്എ ഡാറ്റ വ്യക്തമാക്കുന്നു.

Next Post

ഒമാന്‍: ഒമാനിലെ ജ്വല്ലറി മോഷണത്തിന് പിന്നില്‍ അഞ്ചംഗ പ്രവാസി സംഘം

Wed Apr 26 , 2023
Share on Facebook Tweet it Pin it Email ഒമാനില്‍ നടന്ന ജ്വല്ലറി മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ചംഗ പ്രവാസി സംഘത്തെ പിടികൂടി. ഇവരെ എല്ലാവരെയും അറസ്റ്റ് ചെയ്‍തെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. മൂന്ന് ദിവസം മുമ്ബ് റുവിലെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ അഞ്ചംഗ സംഘമാണെന്ന് കണ്ടെത്തിയത്. മോഷ്ടിച്ച സ്വര്‍ണം രാജ്യത്തിന് പുറത്തേക്ക് […]

You May Like

Breaking News

error: Content is protected !!