കുവൈത്ത്: നിക്ഷേപ സാധ്യതകള്‍ തേടി ഇന്ത്യ-കുവൈത്ത് സമ്മേളനം

വൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മില്‍ കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ തേടി കുവൈത്തില്‍ നിക്ഷേപ സമ്മേളനം സംഘടിപ്പിച്ചു.

ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷനല്‍ കൗണ്‍സിലുമായി (ഐ.ബി.പി.സി) സഹകരിച്ച്‌, കുവൈത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (കെ.സി.സി.ഐ), യൂനിയന്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് കമ്ബനീസ് (യു.ഐ.സി) എന്നിവയുടെ പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.

അംബാസഡര്‍ ഡോ. ആദര്‍ശ് സ്വൈക ഇന്ത്യയും കുവൈത്തും തമ്മിലുള്ള പരമ്ബരാഗത സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളുടെ സാധ്യതകളെക്കുറിച്ച്‌ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-നിക്ഷേപ സഹകരണം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉയര്‍ത്തിക്കാട്ടി. കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് ഉസ്മാന്‍ മുഹമ്മദ് അല്‍ ഐബാനെ പ്രതിനിധാനംചെയ്ത് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അനീസി മുഖ്യാതിഥിയായി പങ്കെടുത്തു.

കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഗാനേം അല്‍ ഗെനൈമാന്‍, യൂനിയന്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് കമ്ബനീസ് (യു.ഐ.സി) ചെയര്‍മാന്‍ സലേഹ് സാലിഹ് അല്‍ സെല്‍മി, കുവൈത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (കെ.സി.സി.ഐ) ബോര്‍ഡ് അംഗം ദിരാര്‍ അല്‍ ഗാനേം എന്നിവര്‍ സംസാരിച്ചു. വ്യാപാരത്തിനും നിക്ഷേപത്തിനും കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനെ എല്ലാവരും അഭിനന്ദിച്ചു.

ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേനല്‍ ട്രേഡ്, ഇന്‍വെസ്റ്റ് ഇന്ത്യ, നാഷനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാറ്റ്‌സ്‌ട്രക്ചര്‍ ഫണ്ട് (എന്‍.ഐ.ഐ.എഫ്), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.

എന്‍.ഐ.ഐ.എഫുമായുള്ള നിക്ഷേപ സഹകരണത്തെക്കുറിച്ച്‌ എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഐ.ഒയുമായ പത്മനാഭ് സിന്‍ഹ അവതരണം നടത്തി. ഇന്‍വെസ്റ്റ് ഇന്ത്യ വൈസ് പ്രസിഡന്റ് ആസ്ത ത്യാഗി ഇന്ത്യയിലെ നിക്ഷേപ അവസരങ്ങളെ കുറിച്ച്‌ അവതരിപ്പിച്ചു.

നിക്ഷേപ അവസരങ്ങള്‍ സംബന്ധിച്ച പാനല്‍ ചര്‍ച്ചയും നടന്നു. കുവൈത്തിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങള്‍, നിക്ഷേപ കമ്ബനികള്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ ബിസിനസ്, പ്രഫഷനല്‍ കൂട്ടായ്മയിലെ അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.

Next Post

യു.കെ: യുകെയില്‍ പ്രമേഹത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാന്‍ ചാരിറ്റി പ്രവര്‍ത്തനവുമായി മലയാളി ഡോക്ടര്‍

Tue May 9 , 2023
Share on Facebook Tweet it Pin it Email ലണ്ടനില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. വീണ ബാബുവാണ് മാതാവ് ഹെലെന്‍ ബാബുവിന്റെ ഓര്‍മയ്ക്കായി സൗത്ത് ഏഷ്യന്‍ ഡയബെറ്റിക്സ് അസ്സോസിയേഷന്‍ (എസ് എ ഡി എ എച്ച്) എന്ന ഒരു ചാരിറ്റബിള്‍ സംഘടന രൂപീകരിച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു ടൈപ്പ് 2 പ്രമേഹം ഗുരുതരാവസ്ഥയില്‍ എത്തി ഹെലെന്‍ ബാബു മരണമടഞ്ഞത്. പ്രമേഹമായിരുന്നു പ്രധാന കാരണം. അമ്മയുടെ വിയോഗം തീര്‍ത്ത നഷ്ടം ഡോ. […]

You May Like

Breaking News

error: Content is protected !!