കുവൈത്ത്: കുവൈത്തില്‍ ഏഴുപേര്‍ക്ക് കൂട്ട വധശിക്ഷ

മനാമ: കുവൈത്തില് ഏഴു തടവുകാരെ കൂട്ട വധശിക്ഷക്ക് വിധേയമാക്കി. ആസൂത്രിത കൊലപാതകവും രാജ്യത്ത് മറ്റ് ആരോപണങ്ങളും നേരിടുന്നവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് കുവൈത്ത് വാര്ത്താ ഏജന്സിയായ കുന അറിയിച്ചു.

മൂന്ന് കുവൈത്തി യുവാക്കള്, ഒരു കുവൈത്തി യുവതി, സിറിയ, പാക്കിസ്ഥാന് എന്നിവടങ്ങളില്നിന്നുള്ള രണ്ടു യുവാക്കള്, ഒരു എത്യോപ്യന് യുവതി എന്നിവരെയാണ് കുവൈറ്റ് സെന്ട്രല് ജയിലില് വധശിക്ഷ നടപ്പാക്കിയത്.തൂക്കിലേറ്റിയോ, ഫയറിംഗ് സ്ക്വാഡുകള് ഉപയോഗിച്ചോയാണ് കുവൈത്തില് വധശിക്ഷ നടപ്പാക്കാറ്.

Next Post

ഒമാന്‍: ഒമാന്‍ ദേശീയ ദിനം മസ്‌കത്ത് കണ്ണൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ 40 കിലോ സൗജന്യ ബാഗേജ്

Thu Nov 17 , 2022
Share on Facebook Tweet it Pin it Email ഒമാന്‍ ദേശീയ ദിനത്തോടനുബന്ധിച്ച്‌ മസ്‌കത്തില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്. സൗജന്യ ബാഗേജ് പരിധി പത്തുകിലോ വര്‍ധിപ്പിച്ചു. ഈ മാസം അവസാനം വരെ 40 കിലോ ബാഗേജ് അനനുവദിക്കും. ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമേയാണിത്.നേരത്തെ ഗോ ഫസ്റ്റ് വിമാന കമ്ബനിയും കണ്ണൂര്‍ സെക്ടറിലേക്കുള്ള യാത്രക്കാര്‍ക്ക് 40 കിലോ ബാഗേജ് ആനുകൂല്യം ഏര്‍പ്പെടുത്തിയിരുന്നു.

You May Like

Breaking News

error: Content is protected !!