കുവൈത്ത്: ആത്മഹത്യാശ്രമം കുറ്റകരമല്ല, ആത്മഹത്യാ ശ്രമത്തിന് ഇരയായവരെ നാടുകടത്തുന്നത് നിയമവിരുദ്ധം – പ്രൊഫസര്‍ ഫവാസ് അല്‍ ഖത്തീബ്

കുവൈറ്റ്‌: ആത്മഹത്യാ ശ്രമത്തിന് ഇരയായവരെ നാടുകടത്തുന്നത് നിയമവിരുദ്ധമാണെന്നും ആത്മഹത്യാശ്രമം കുറ്റകരമല്ലെന്നും കുവൈറ്റ് കോളേജ് ഓഫ് ലോയി അസിസ്റ്റന്റ് പ്രൊഫസര്‍ ഫവാസ് അല്‍ ഖത്തീബ് .ആത്മഹത്യാശ്രമം ആര്‍ട്ടിക്കിള്‍ 158 പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

അതേസമയം കുറ്റവാളി മാനസിക സാഹചര്യങ്ങളുടെ ഇരയാണെന്നും അല്‍ ഖത്തീബ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. നാടുകടത്തിക്കൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ ഭയപ്പെടുത്തുന്നതിന് പകരം നിയമപരമായ കടമകള്‍ നിര്‍വഹിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് അല്‍-ഖത്തീബ് ആവശ്യപ്പെട്ടു.

അവരെ മെഡിക്കല്‍, സൈക്യാട്രിക് പരിശോധനയ്ക്കും വിലയിരുത്തലിനും റഫര്‍ ചെയ്തുകൊണ്ട് നിയമം സജീവമാക്കുകയും നിര്‍ബന്ധിത മെന്റല്‍ ഹെല്‍ത്ത് പരിശോധനകള്‍ക്ക് പ്രവേശിപ്പിക്കുയും വേണം .

റെസിഡന്‍സ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 16 ആത്മഹത്യാശ്രമം ഉള്‍പ്പെടെയുള്ള പ്രത്യേക കേസുകള്‍ തിരിച്ചറിഞ്ഞതിനാല്‍ നാടുകടത്തല്‍ തീരുമാനവും നിയമത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Post

ഭൂമി തരംമാറ്റ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതിന് പരിഹാരമാവുന്നു

Thu Nov 18 , 2021
Share on Facebook Tweet it Pin it Email തിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതിന് പരിഹാരമാവുന്നു. ഇതിനായി വില്ലേജ്തല അദാലത്ത് നടത്താന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ആര്‍ഡിഒമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. അദാലത്തിലൂടെ അപേക്ഷകള്‍വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ആര്‍ ഡി ഒ ഓഫീസുകളിലെ അപേക്ഷകള്‍ക്കായി പ്രത്യേക രജിസ്റ്ററുകള്‍ സൂക്ഷിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു. ജില്ലാ തല കമ്മിറ്റികള്‍ എല്ലാ മാസവും യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തണണെന്നും നിര്‍ദേശമുണ്ട്. […]

You May Like

Breaking News

error: Content is protected !!