യു.കെ: ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ആശ്രിതരെ കൊണ്ടുവരാന്‍ നിയന്ത്രണം വരുന്നു

ലണ്ടന്‍: യുകെയിലേക്കുളള നെറ്റ് മൈഗ്രേഷന്‍ നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന നിലവിലെ സാഹചര്യത്തില്‍ ഇതിന് കടിഞ്ഞാണിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍ രംഗത്തെത്താന്‍ പോകുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യ അടക്കമുളള രാജ്യങ്ങളില്‍ നിന്ന് കുടിയേറ്റക്കാര്‍ക്ക് ആശ്രിതരെ കൊണ്ടു വരുന്നതിന് കടുത്ത നിയന്ത്രണങ്ങളായിരിക്കുമുണ്ടാകാന്‍ പോകുന്നത്. പുതിയ നിയമ പ്രകാരം വിദേശത്ത് നിന്ന് യുകെയിലെത്തുന്ന ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്ക് കൂടെ കൊണ്ട് വരാന്‍ സാധിക്കുന്നത് ഒരു കുടുംബാംഗത്തെ മാത്രമായിരിക്കും. വര്‍ധിച്ച് വരുന്ന മൈഗ്രേഷന്‍ നിരക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമായി തങ്ങളുടെ തിരിച്ച് വരവിനെ ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് ഋഷി സുനക് സര്‍ക്കാര്‍ ഇത് സംബന്ധിച്ച കടുത്ത നടപടികള്‍ക്കൊരുങ്ങുന്നത്. ഇന്ന് പുതിയ നെറ്റ് മൈഗ്രേഷന്‍ നിരക്ക് പ്രഖ്യാപിക്കാനിരിക്കേ ഗവണ്‍മെന്റ് കര്‍ക്കശമായ തീരുമാനങ്ങളെടുക്കാന്‍ പോകുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് പുതിയ നെറ്റ് മൈഗ്രേഷന്‍ നിരക്കുകള്‍ പ്രഖ്യാപിക്കാനിരിക്കേ അത് റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ പോകുന്നതായിരിക്കുമെന്ന വ്യക്തമായ സൂചന സര്‍ക്കാരിന് ലഭിച്ചതിനെ തുടര്‍ന്നാണ് കടുത്ത നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നത്.യുകെയില്‍ കുറേക്കാലം കഴിയാനെത്തുന്നവരില്‍ നിന്ന് യുകെ വിട്ട് പോകുന്നവരുടെ എണ്ണം കുറച്ചതിന് ശേഷം അവശേഷിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണമാണ് നെറ്റ് മൈഗ്രേഷന്‍ എന്നറിയപ്പെടുന്നത്.

ഇത് കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്. അതായത് 2022ല്‍ ഇത് 6,06,000ത്തിലാണെത്തിയിരുന്നത്. പക്ഷേ ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന നിരക്ക് ഏഴ് ലക്ഷത്തില്‍ വരെയെത്തിച്ചേരുമെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നെറ്റ് മൈഗ്രേഷന്‍ നിയന്ത്രിക്കുന്നതിനുള്ള പുതിയ കര്‍ക്കശ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളാന്‍ പോകുന്നത്.ജൂണ്‍ വരെയുള്ള 12 മാസങ്ങള്‍ക്കിടെ മൊത്തം 2,82,742 ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസകള്‍ പ്രദാനം ചെയ്തിരുന്നുവെന്നാണ് ടൈംസ് ന്യൂസ് പേപ്പര്‍ വെളിപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ മുമ്പത്തെ വര്‍ഷത്തേക്കാള്‍ 172 ശതമാനം പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ അതില്‍ 50 ശതമാനത്തിലധികം പേരും അതായത് 1,51,774 വിസകളും ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍മാരുടെ ആശ്രിതര്‍ക്കാണ് പ്രദാനം ചെയ്തതെന്നും ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കണക്കുകളനുസരിച്ച് ഇന്ത്യ, നൈജീരിയ തുടങ്ങിയിടങ്ങളില്‍ നിന്നുള്ളവരാണ് യുകെയിലേക്ക് കൂടുതല്‍ ആശ്രിതരെ കൊണ്ടു വരുന്നത്. ജൂണ്‍ വരെയുളള 12 മാസങ്ങള്‍ക്കിടെ 35,091 ഹെല്‍ത്ത്-കെയര്‍ വര്‍ക്കര്‍മാര്‍ 47,432 ആശ്രിതരെ യുകെയിലേക്ക് കൊണ്ടു വന്നപ്പോള്‍ 25,027 നൈജീരിയക്കാര്‍ കൊണ്ടു വന്നത് 40,726 ആശ്രിതരെയാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പുതിയ നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ ഇന്ന് പുറത്ത് വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇതിനെ നിയന്ത്രിക്കുന്നതിനുളള വിട്ട് വീഴ്ചയില്ലാത്ത മാനദണ്ഡങ്ങള്‍ സത്വരം നടപ്പിലാക്കണമെന്ന സമ്മര്‍ദമാണ് ടോറി പാര്‍ട്ടിയിലെ തീവ്രവലതുപക്ഷക്കാര്‍ സുനകിന് മേല്‍ ചെലുത്തിക്കൊണ്ടിരിക്കുന്നത്. 2024ല്‍ നടക്കാനിരിക്കുന്ന ജനറല്‍ ഇലക്ഷന് മുമ്പ് തന്നെ നെറ്റ് മൈഗ്രേഷന്‍ 2,26,000 ആക്കി വെട്ടിച്ചുരുക്കണമെന്നാണ് ഇവര്‍ നിര്‍ബന്ധം പിടിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇതിനായി കടുത്ത നടപടികള്‍ സുനക് സ്വീകരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

Next Post

ഒമാന്‍: ഒമാനില്‍ മലയാളി ബ്ലൂ കോളര്‍ തൊഴിലാളികളുടെ എണ്ണം കുറയുന്നു

Sun Nov 26 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഒമാൻ അടക്കമുള്ള ജി.സി.സി രാജ്യങ്ങളില്‍ മലയാളി ബ്ലൂ കോളര്‍ തൊഴിലാളികളുടെ എണ്ണം കുറയുന്നതായി പഠനം. യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഹണ്ടര്‍’ നടത്തിയ പഠനത്തിലാണ് കേരളത്തില്‍ നിന്നുള്ള, താഴ്ന്ന വിഭാഗത്തില്‍പെട്ട ജോലിക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നതായി കണ്ടെത്തിയത്. ആറ് ജി.സി.സി രാജ്യങ്ങളിലും ഒരു കാലത്ത് ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ സേവനമനുഷ്ഠിച്ചിരുന്നത് മലയാളി തൊഴിലാളികളായിരുന്നു. ജി.സി.സി രാജ്യങ്ങളിലെ എല്ലാ […]

You May Like

Breaking News

error: Content is protected !!