കുവൈത്ത്: വിസ പുതുക്കുന്നതിനുള്ള ഫീസ്‌ കുത്തനെ വര്‍ധിപ്പിക്കാന്‍ ആലോചന

കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത വര്‍ഷം മുതല്‍ വിസ പുതുക്കുന്നതിനുള്ള ഫീസ്‌ കുത്തനെ വര്‍ധിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ വിദേശിസാന്നിധ്യം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. നിലവിലെ തുകയുടെ മൂന്നിരട്ടി വരെ ഫീസ്‌ വര്‍ധിപ്പിക്കാനാണ് ആലോചന. ഇഖാമ ഫീസ്‌ വര്‍ധന സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാലിന്‍റെ അംഗീകാരത്തിന് സമര്‍പ്പിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ പലതവണ ഇത്തരത്തിലുള്ള നിര്‍ദേശം വന്നിരുന്നെങ്കിലും തീരുമാനം മാറ്റിവെക്കുകയായിരുന്നു.

നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും. രാജ്യത്ത് നിലവില്‍ വിസ പുതുക്കുന്നതിനുള്ള ഫീസ് മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച്‌ കുറവാണ്.

തൊഴില്‍ വിപണി ക്രമീകരിക്കുക, ജനസംഖ്യാപരമായ അസന്തുലിതത്വം കുറക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കടുത്ത തീരുമാനങ്ങളിലേക്ക് കുവൈത്ത് ഗവണ്‍മെന്റ് നീങ്ങുന്നത്‌. സ്വദേശി ജനസംഖ്യക്ക് ആനുപാതികമായി വിദേശ ജനസംഖ്യയുടെ തോത് പരിമിതപ്പെടുത്തിയില്ലെങ്കില്‍ കുവൈത്തിലെ യുവതലമുറ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.

Next Post

യു.കെ: യുകെയില്‍ പെട്രോള്‍-ഡീസല്‍ വില ഒന്നിച്ച് കുതിച്ചുയര്‍ന്നു ദിവസവും കാര്‍ ഉപയോഗിക്കുന്നവര്‍ 4 പൗണ്ട് അധികം ചെലവ്

Tue Sep 5 , 2023
Share on Facebook Tweet it Pin it Email പെട്രോളിന്റെ വില ഒരു ലിറ്ററിന് 7 പെന്‍സ് ആണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നതിനുള്ള ചിലവ് 4 പൗണ്ട് ഓളം കൂടി. ഡീസലിന്റെ വില വര്‍ധനവ് 8 പെന്‍സ് ആണ് . ഇതോടെ ഡീസല്‍ വാഹന ഉടമകള്‍ ഫുള്‍ ടാങ്ക് ഡീസല്‍ അടിക്കാന്‍ 4.41പൗണ്ട് കൂടുതല്‍ നല്‍കേണ്ടതായി വരും. പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ധനവും […]

You May Like

Breaking News

error: Content is protected !!