കുവൈത്ത്: ബിസിനസ് രംഗത്ത് കുതിച്ചുചാട്ടം – വമ്പന്‍ വ്യവസായിക നഗരം നിര്‍മ്മിക്കാനൊരുങ്ങി കുവൈത്ത്

കുവൈറ്റ് സിറ്റി: വ്യവസായികമായി കൂടുതല്‍ മുന്നേറാനുള്ള ഒരുക്കത്തില്‍ കുവൈത്ത്. 1000-ത്തിലധികം ഫാക്ടറികള്‍ ഉള്‍ക്കൊള്ളുന്ന വമ്ബന്‍ വ്യവസായിക നഗരം ഒരുക്കാന്‍ കുവൈത്ത് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനായി 320 മില്യണ്‍ ഡോളര്‍ (ഏകദേശം രണ്ടര ലക്ഷം കോടി രൂപയ്ക്ക് മുകളില്‍) ചിലവഴിക്കും.

നടപ്പു സാമ്ബത്തിക വര്‍ഷത്തില്‍ വ്യവസായ രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് കുവൈത്ത് ലക്ഷ്യം വെക്കുന്നത്. കുവൈത്ത് ഒരുക്കുന്ന വ്യവസായ നഗരത്തില്‍ ആയിരത്തിലേറെ ഫാക്ടറികള്‍ക്ക് പുറമെ മറ്റെന്തെല്ലാം ഒരുക്കുമെന്ന കാര്യത്തില്‍ പ്രഖ്യാപനം വന്നിട്ടില്ല. മിഡില്‍ ഈസ്റ്റിലെ ഏറ്റവും അധികം എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് കുവൈത്ത്. എണ്ണക്കൊപ്പം തന്നെ മറ്റു വ്യവസായങ്ങളിലേക്ക് കൂടി രാജ്യം ചുവട് മാറുന്നതിന്റെ സൂചനകൂടിയാണ് വ്യവസായിക നഗരം.

Next Post

യു.കെ: എന്‍എച്ച്എസ് നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാന്‍ സുപ്രധാന നടപടിയുമായി സര്‍ക്കാര്‍

Sat Mar 4 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: എന്‍എച്ച്എസ് ഇംഗ്ലണ്ട് നേരിടുന്ന പണിമുടക്ക് പ്രതിസന്ധികള്‍ അതിജീവിക്കാന്‍ സുപ്രധാന നീക്കവുമായി ഗവണ്‍മെന്റ്. യൂണിയനുകള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം പേയ്മെന്റ് ഓഫര്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ അധിക ഫണ്ടിംഗ് ഗവണ്‍മെന്റ് ലഭ്യമാക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ശമ്പളത്തിന്റെ പേരില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വര്‍ദ്ധിപ്പിച്ച ശമ്പള ഓഫര്‍ മുന്നോട്ട് വെയ്ക്കാനുള്ള ഒരുക്കത്തിലാണ് ഗവണ്‍മെന്റെന്നാണ് റിപ്പോര്‍ട്ട്. 2022/23 വര്‍ഷത്തെ […]

You May Like

Breaking News

error: Content is protected !!