കുവൈത്തില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും

കുവൈത്തില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കാനും ആരോഗ്യ മന്ത്രാലയം തീരുമാനം.

ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യം നല്‍കാനും പുതിയ ക്ലിനിക്കുകള്‍ തുറക്കുന്നതോടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രികളിലും ക്ലിനിക്കുകളിലും അനുഭവപ്പെടുന്ന തിരക്ക് കുറക്കുകയാണ് പ്രധാന ലക്ഷ്യം. നിലവില്‍ പലയിടങ്ങളിലും രോഗികളുടെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ജനറല്‍ മെഡിസിന്‍, യൂറോളജി, ഗൈനക്കോളജി, ഡെന്റല്‍, സൈക്കോളജി, ഇ.എന്‍.ടി, പീഡിയാട്രിക് തുടങ്ങിയ വിഭാഗങ്ങളില്‍ പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കും. ഇതോടെ രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ രോഗനിര്‍ണയത്തിനും ചികിത്സക്കും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ഒരുക്കും. ആരോഗ്യ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി സമ്ബൂര്‍ണ ഡിജിറ്റല്‍വത്കരണം, ആരോഗ്യ ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്തല്‍ തുടങ്ങിയ നിരവധി പദ്ധതികള്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയിരുന്നു.

Next Post

കുവൈറ്റില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ യുവതി മരിച്ചു

Sun Oct 9 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. മറ്റൊരു യുവതിക്ക് പരിക്കേറ്റു. ഫഹാഹീല്‍ റോഡില്‍ സാല്‍വയ്ക്ക് എതിര്‍വശത്തായിരുന്നു അപകടം. യുവതി ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മരിച്ച യുവതി കുവൈത്ത് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ ബിദാ സെന്ററില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

You May Like

Breaking News

error: Content is protected !!