യു.കെ: ലണ്ടനിലെ ഫ്‌ളാറ്റില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു – പ്രതിയെ പിടികൂടിയെന്ന് പോലീസ് ആശങ്കയില്‍ മലയാളി വിദ്യാര്‍ഥികള്‍

ലണ്ടനിലെ ഫ്ളാറ്റില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച നോട്ടിംഗ്ഹാമില്‍ മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലില്‍ നില്‍ക്കവെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വെംബ്ലിയില്‍ കൊല്ലപ്പെട്ടത്. 27-കാരി തേജസ്വിനി കോന്താമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബ്രസീല്‍ പൗരനടക്കം മൂന്ന് പേര്‍ അറസ്റ്റിലായി. തേജസ്വിനിയോടൊപ്പം മുന്‍പ് താമസിച്ചിരുന്ന ബ്രസീലിയന്‍ പൗരനാണ് കൊലപാതകം നടത്തിയതെന്ന് തേജസ്വിനിയുടെ ബന്ധു പറഞ്ഞു. ഒരാഴ്ച മുന്‍പാണ് തേജസ്വിനി സുഹൃത്തുക്കള്‍ക്കൊപ്പം താമസം മാറിയത്.

ഹൈദരാബാദ് സ്വദേശിനി തേജസ്വിനി മാസ്റ്റേഴ്സ് ഡിഗ്രി പഠിക്കാനായാണ് യുകെയില്‍ എത്തിയത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തങ്ങവെയാണ് ദുരന്തം നേരിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് മാസം മുന്‍പ് നാട്ടിലെത്തി മടങ്ങിയ വിദ്യാര്‍ത്ഥിനി വീണ്ടും വീട്ടുകാരെ കാണാനെത്തുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് കൊലപാതകം.

വെംബ്ലിയിലെ നീല്‍ഡ് ക്രെസന്റില്‍ ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് പ്രോപ്പര്‍ട്ടിയില്‍ കത്തിക്കുത്ത് നടന്നതായി റിപ്പോര്‍ട്ട് ലഭിച്ച് മെറ്റ് പോലീസ് സ്ഥലത്തെത്തിയത്. എമര്‍ജന്‍സി സര്‍വ്വീസുകള്‍ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും തേജസ്വിനി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

തേജസ്വിനിയുടെ സുഹൃത്തായ 28 വയസ്സുകാരിയെ കുത്തേറ്റ നിലയില്‍ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല. 24 വയസുള്ള പുരുഷനും, 23 വയസ്സുള്ള സ്ത്രീയുമാണ് സംഭവസ്ഥലത്ത് നിന്നും പിടിയിലായത്. പുരുഷന്‍ കസ്റ്റഡിയില്‍ തുടരുമ്പോള്‍ യുവതിയെ വിട്ടയച്ചു.

ഗുരുതരമായ കത്തിക്കുത്തിന് പിന്നാലെ 23 വയസ്സുള്ള മൂന്നാമത്തെ പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നോട്ടിംഗ്ഹാമില്‍ മാസ്റ്റേഴ്സ് ഡിഗ്രി പഠിച്ച് വരികയായിരുന്നു തേജസ്വിനിയെന്നാണ് റിപ്പോര്‍ട്ട്. നോട്ടിംഗ്ഹാമില്‍ കൂട്ടക്കൊല അരങ്ങേറിയ ദിവസമാണ് തേജസ്വിനിയും കൊല്ലപ്പെട്ടത്.

Next Post

ഒമാന്‍: എസ്.എ.ഐ ഉച്ചകോടിയില്‍ ഒമാന്‍ പങ്കെടുത്തു

Thu Jun 15 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ജി20 ബിസിനസ് കോണ്‍ഫറൻസിനോടനുബന്ധിച്ച്‌ ഇന്ത്യയില്‍ നടന്ന എസ്.എ.ഐ ഉച്ചകോടിയില്‍ ഒമാൻ പങ്കെടുത്തു. സുല്‍ത്താനേറ്റിനെ പ്രതിനിധാനംചെയ്ത് സ്റ്റേറ്റ് ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷനാണ് പങ്കെടുത്തത്. ജൂണ്‍ 14വരെ നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജൻസ് (എ.ഐ), ബ്ലൂ ഇക്കണോമി എന്നിങ്ങനെ രണ്ട് ഡയലോഗ് സെഷനുകളാണുള്ളത്. ഉത്തരവാദിത്തത്തോടെ സാങ്കേതികവിദ്യ എങ്ങനെ നിര്‍മിക്കാമെന്നും പ്രചരിപ്പിക്കാമെന്നും ഉപയോഗിക്കാമെന്നും എ.ഐ സെഷനില്‍ ചര്‍ച്ച ചെയ്തു. സുസ്ഥിര വികസനം സ്ഥാപിക്കുന്നതിനും […]

You May Like

Breaking News

error: Content is protected !!