കുവൈത്ത്: ഓൺകോസ്​റ്റ്​ ഉപഭോക്​താക്കൾക്കും ജീവനക്കാർക്കും മെട്രോയിൽ ആനുകൂല്യങ്ങൾ

കുവൈത്ത്​ സിറ്റി: ഒാണ്‍കോസ്​റ്റ്​ ജീവനക്കാര്‍ക്കും ബ്ലൂബെറി ഫാമിലി മെംബര്‍ കാര്‍ഡ്​ ഉടമകളായ ഉപഭോക്​താക്കള്‍ക്കും മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്​ കീഴിലുള്ള ആതുരാലയങ്ങളില്‍ ചികിത്സക്കും മരുന്നിനും നിരക്കിളവും മറ്റ ആനുകൂല്യങ്ങളും ലഭിക്കും.

കാര്‍ഡുകള്‍ക്കുടമകളായ മൂന്നര ലക്ഷത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ പ്രീമിയം ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന്​ ഇരു മാനേജ്​മെന്‍റുകളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ​

മെട്രോ മെഡിക്കല്‍ ഗ്രൂപ്പി​െന്‍റ ഫര്‍വാനിയ, സാല്‍മിയ എന്നിവിടങ്ങളില്‍ നിലവിലുള്ള എല്ലാ ശാഖകള്‍ക്കും പുറമെ അത്യാധുനിക ചികിത്സാസൗകര്യങ്ങളുമായി ഫഹാഹീല്‍ മക്ക സ്ട്രീറ്റില്‍ അടുത്ത് തന്നെ പ്രവര്‍ത്തനസജ്ജമാവുന്ന നാലാമത്തെ ശാഖലയിലും ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. എക്​സ്​റേ, അള്‍ട്രാസൗണ്ട്​, ഡെക്​സാ സ്​കാന്‍ (ബോണ്‍ മൈനറല്‍ ഡെന്‍സിറ്റി), എം.ആര്‍.​െഎ, സി.ടി സ്​കാന്‍, ഡെര്‍മറ്റോളജി, കോസ്​മറ്റോളജി, ഇ.എന്‍.ടി, ഒാര്‍ത്തോപീഡിക്​സ്​, ഒഫ്​താല്‍മോളജി, ജനറല്‍, ഫിസിയോ തെറപ്പി, ഡേ കെയര്‍ സര്‍ജറി, ഇന്‍ഹൗസ്​ ലാബ്​ ടെസ്​റ്റ്​, ഒപ്​ടിക്കല്‍ ഷോറൂം (ഫ്രെയിം, ലെന്‍സ്​, സര്‍വീസ്​) തുടങ്ങിയവയില്‍ 15 ശതമാനവും ഡെന്‍റല്‍ ചികിത്സയില്‍ പത്ത്​ ശതമാനവും ഫാര്‍മസിയില്‍ അഞ്ച്​ ശതമാനവും ആണ്​ നിരക്കിളവ്​ നല്‍കുക.

ഇതിന്​ പുറമെയുള്ള പ്രത്യേകാനുകൂല്യങ്ങള്‍ അതത്​ സമയങ്ങളില്‍ പ്രഖ്യാപിക്കുമെന്ന്​ മെട്രോ മെഡിക്കല്‍ കെയര്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ മുസ്തഫ ഹംസ അറിയിച്ചു. മെട്രോയില്‍ ചികിത്സ തേടുന്നവര്‍ക്ക്​ ഒാണ്‍കോസ്​റ്റിലും ഡിസ്​കൗണ്ടും ആനുകൂല്യങ്ങളും നല്‍കുന്നത്​ പരിഗണിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം ഒരു മാസത്തിനകം നടത്തുമെന്നും ഒാണ്‍കോസ്​റ്റ്​ ചീഫ്​ ഒാപറേറ്റിങ്​ ഒാഫിസര്‍ രമേശ്​ ആനന്ദദാസ്​ പറഞ്ഞു. സാല്‍മിയ സൂപ്പര്‍ മെട്രോയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മെട്രോ മെഡിക്കല്‍ കെയര്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ മുസ്തഫ ഹംസ, ഒാണ്‍കോസ്​റ്റ്​ ചീഫ്​ ഒാപറേറ്റിങ്​ ഒാഫിസര്‍ രമേശ്​ ആനന്ദദാസ്​ എന്നിവരെ കൂടാതെ മെട്രോ അഡ്​മിന്‍ ആന്‍ഡ്​ ബിസിനസ്​ ഡെവലപ്​മെന്‍റ്​ മാനേജര്‍ ഫൈസല്‍ ഹംസ, ഒാണ്‍കോസ്​റ്റ്​ മാര്‍ക്കറ്റിങ്​ മാനേജര്‍ രിഹാം നാസര്‍ എന്നിവരും സംബന്ധിച്ചു.

Next Post

ഒമാൻ: ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യി തു​റ​ക്കു​ന്നു

Thu Nov 4 , 2021
Share on Facebook Tweet it Pin it Email മ​സ്ക​ത്ത്്: കോ​വി​ഡ് ആ​കു​ല​ത മാ​റി​യ​തോ​ടെ ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ള്‍ പൂ​ര്‍​ണ​മാ​യി തു​റ​ക്കു​ന്നു. ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് ക്ലാ​സു​ക​ള്‍ തു​റ​ക്കാ​നു​ള്ള അ​നു​വാ​ദം നേ​ര​ത്തെ ന​ല്‍​കി​യി​രു​ന്നു. ഒ​മാ​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച കോ​വി​ഡ് മാ​ന​ദ​ണ്ഡം പൂ​ര്‍​ണ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് ന​ല്‍​കി​യ നി​ര്‍​ദേ​ശം. ഇ​ത​നു​സ​രി​ച്ച്‌ പ​ല സ്കൂ​ളു​ക​ളും പൂ​ര്‍​ണ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി. പ​ല​തും അ​ടു​ത്ത ആ​ഴ്ച മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങും. […]

You May Like

Breaking News

error: Content is protected !!