ഒമാൻ: മസ്‌കറ്റ് എംബസിയില്‍ ഇന്ത്യന്‍ നൃത്ത-വസ്ത്ര പാരമ്പര്യ പ്രദര്‍ശനം


മസ്‌കറ്റ്: ഇന്ത്യയുടെ ചടുലമായ നൃത്ത-വസ്ത്രപാരമ്ബര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ‘സൂത്ര’ എന്ന പേരില്‍ ഒരു പ്രത്യേക പരിപാടി മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സിയില്‍ സംഘടിപ്പിച്ചു.

ഒമാന്‍ രാജകുടുംബാംഗങ്ങള്‍,നയതന്ത്ര മേഖലയില്‍ നിന്നുമുള്ളവര്‍, വ്യാപാര വ്യവസായ രംഗത്തുനിന്നുമുള്ളവര്‍, സാമൂഹിക സാംസ്‌കാരിക എന്നിവയുള്‍പ്പെടെ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഒമാനിലെ പ്രശസ്തരും പ്രമുഖകളുമായ വനിതകളാണ് ‘സൂത്ര’ എന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുത്തത്.

ചടങ്ങില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തിന്റെ പ്രഭാഷണ-പ്രദര്‍ശനവും ഇന്ത്യയുടെ സമ്ബന്നമായ ടെക്‌സ്‌റ്റൈല്‍ പൈതൃകത്തിന്റെ പ്രദര്‍ശനവും ഉണ്ടായിരുന്നു. നൂറ്റാണ്ടുകളായി ഇന്ത്യന്‍ സംസ്‌കാരത്തെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും സഹായിച്ചിട്ടുള്ള ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തെ ഉള്‍ക്കൊള്ളുന്ന ആകര്‍ഷകവും മനോഹരവുമായ ചലനങ്ങളുടെ പിന്നിലെ ആഴത്തിലുള്ള അര്‍ത്ഥങ്ങളും അതിഭൗതികമായ പ്രതിനിധാനങ്ങളും പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയുണ്ടായി.

Next Post

ഒമാൻ: പ്രവാസികളുടെ താമസ സ്ഥലത്തു നിന്ന് വന്‍ മദ്യ ശേഖരം പിടികൂടി

Fri Sep 16 , 2022
Share on Facebook Tweet it Pin it Email മസ്‍കത്ത്: ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലത്തു നിന്ന് വന്‍ മദ്യ ശേഖരം പിടികൂടി. ഒമാന്‍ കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസസ്‍മെന്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ സീബ് വിലായത്തില്‍ നടത്തിയ പരിശോധനയിലാണ് താമസ സ്ഥലത്ത് പ്രവാസികള്‍ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. അതേസമയം ഒമാനിലെക്ക് വലിയ അളവില്‍ മദ്യം കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. മുസന്ദം ഗവര്‍ണറേറ്റിലായിരുന്നു സംഭവം. മത്സ്യബന്ധന […]

You May Like

Breaking News

error: Content is protected !!