ഒമാന്‍: ബലി പെരുന്നാള്‍ അനുബന്ധിച്ച് ഒമാനില്‍ ശമ്ബളം നേരത്തെ നല്‍കാന്‍ ഉത്തരവ്

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ സ്വകാര്യ മേഖലയിലെ ജീവനകാര്‍ക്കുള്ള ശമ്ബളം ഈ മാസം 25ന് മുമ്ബായി വിതരണം ചെയ്യണമെന്ന് നിര്‍ദേശം. രാജകീയ ഉത്തരവ് നമ്ബര്‍ (35/2023) പുറപ്പെടുവിച്ച തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, ഒമാനില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ മാസം 27 മുതല്‍ ജൂലൈ ഒന്ന് വരെ പൊതു അവധിയായിരിക്കും. വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പടെയാണിത്. അഞ്ച് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. ജൂലൈ രണ്ട് ഞായറാഴ്ച പ്രവൃത്തി ദിനം പുനരാരംഭിക്കും.

Next Post

കുവൈത്ത്: കല കുവൈത്ത് പ്രവര്‍ത്തകന്‍ ടി പി പത്മനാഭന് യാത്രയയപ്പ് നല്‍കി

Tue Jun 20 , 2023
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫര്‍വാനിയ വെസ്റ്റ് യൂണിറ്റിലെ എക്സിക്യൂട്ടീവ് അംഗവും കല കുവൈറ്റിലെ മുതിര്‍ന്ന പ്രവര്‍ത്തകനുമായ ടി പി പത്മനാഭന് യാത്രയയപ്പ് നല്‍കി. അബ്ബാസിയ മേഖല പ്രസിഡന്റ് ഉണ്ണി മാമറുടെ അധ്യക്ഷതയില്‍ കല സെന്ററില്‍ നടന്ന ചടങ്ങില്‍ കല കുവൈറ്റ് ജനറല്‍ സെക്രട്ടറി രജീഷ് സി, പ്രസിഡന്റ് കെ കെ ശൈമേഷ്, […]

You May Like

Breaking News

error: Content is protected !!