ഒമാന്‍: ആരോഗ്യപ്രവര്‍ത്തര്‍ക്ക് ആദരം കൈരളി ഒമാന്‍ ഹെല്‍ത്ത് പ്രൊഫഷണല്‍ അവാര്‍ഡ് ശ്രദ്ധേയമായി

ഒമാനിലെ ആതുര സേവന രംഗത്ത് നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിനായി കൈരളി ടിവി സംഘടിപ്പിച്ച കൈരളി ഒമാന്‍ ഹെല്‍ത്ത് പ്രൊഫഷണല്‍ അവാര്‍ഡ് ശ്രദ്ധേയമായി.

ഒമാന്‍ അല്‍ ഫലാജ് ഹോട്ടെലില്‍ വെച്ചാണ് അവാര്‍ഡ് ചടങ്ങ് നടന്നത്. ആതുര സേവന രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒമാനിലെ അഞ്ചു ഡോക്ടര്‍മാരെയും അഞ്ചു നഴ്‌സുമാരെയുമാണ് കൈരളി ടിവി അവാര്‍ഡ് നല്‍കി ആദരിച്ചത്.

2015 മുതല്‍ കേരളത്തില്‍ തുടങ്ങിയ ഡോക്‌ടേഴ്‌സ് അവാര്‍ഡിന്റെ തുടര്‍ച്ചയായാണ് ഗള്‍ഫ് രാജ്യങ്ങളിലും ഇത്തരത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നത്. ഒമാന്‍ അല്‍ ഫലാജ് ഹോട്ടെലില്‍ നടന്ന കൈരളി ഒമാന്‍ ഹെല്‍ത്ത് പ്രൊഫഷണല്‍ അവാര്‍ഡ് ദാന ചടങ്ങ് മലയാളം കമ്മ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടറും എം പി യുമായ ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു.

സാമൂഹിക പ്രതിബദ്ധത മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് കൈരളി ടിവി നടത്തുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കേരളത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.അവാര്‍ഡിന് അര്‍ഹരായ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ജോണ്‍ ബ്രിട്ടാസ് എം പി(john brittas) അവാര്‍ഡുകള്‍ നല്‍കി.

ഗള്‍ഫാര്‍ ഗ്രൂപ്പ് സ്ഥാപകനും എംഫാര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോക്ടര്‍
പി മുഹമ്മദ് അലി , മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം വി കെ അഷറഫ്, എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്രവാസി ക്ഷേമ നിധി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ലോക കേരള സഭാംഗവുമായ പി എം ജാബിര്‍, അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ഡോക്ടര്‍ ആരിഫ് അലി, ബദര്‍ അല്‍ സമ ഹോസ്പിറ്റല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള, എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. പൊതു ജനങ്ങളാണ് നോമിനേഷനുകളിലൂടെ അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ഡോക്ടര്‍മാരായ ബഷീര്‍ അലിക്ക പറമ്ബില്‍ , പ്രകാശ് സദാനന്ദന്‍, രാജ്യശ്രീ നാരായണന്‍ കുട്ടി, നൈജല്‍ കുര്യാക്കോസ്, അനീഷ് ബഷീര്‍ റഹ്‌മാന്‍, എന്നിവരാണ് അവാര്‍ഡ് ഏറ്റു വാങ്ങിയത്. അവാര്‍ഡുകള്‍ക്ക് അര്‍ഹരായ നഴ്സുമാരായ ഷീലാമ്മ ചാണ്ടി, ബിനു വി ജോസ്, സുരകുമാരി പ്രമോദ് , ജെറിന്‍ കെ തോമസ്, ഫൗസിയ ഇസ്മായില്‍ എന്നിവര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഒമാനിലെ സാമൂഹിക സേവന രംഗത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടായി സജീവമായി തുടരുന്ന കൈരളി ടിവി ഒമാന്‍ കോ ഓഡിനേറ്റര്‍ കൂടിയായ പി എം ജാബിറിനെ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രത്യേകം ആദരിച്ചു.

Next Post

ആരാണ് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തത് ഈ ലളിതമായ ട്രിക്ക് എല്ലാവരോടും പറയും

Mon Oct 31 , 2022
Share on Facebook Tweet it Pin it Email നിങ്ങള്‍ ആരെയെങ്കിലും വിളിക്കുകയും സന്ദേശമയയ്‌ക്കുകയും ചെയ്യുന്നു, പക്ഷേ ഇപ്പോഴും ആ വ്യക്തിയില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലേ? ഈ സാഹചര്യത്തില്‍ ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തതായി മനസ്സിലാക്കാം. എന്നാല്‍ ഇത് സംഭവിക്കില്ലെന്ന് നിങ്ങള്‍ ഇപ്പോഴും കരുതുന്നുവെങ്കില്‍ ഞങ്ങള്‍ നിങ്ങളോട് ഒരു ലളിതമായ ട്രിക്ക് പറയാന്‍ പോകുന്നു, അതിലൂടെ ആരെങ്കിലും നിങ്ങളുടെ ഫോണ്‍ നമ്ബര്‍ ബ്ലോക്ക് ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന് […]

You May Like

Breaking News

error: Content is protected !!