ഒമാന്‍: ‘ജനങ്ങള്‍ക്കിടയില്‍ ജീവിച്ച നേതാവ്, ഉമ്മന്‍ ചാണ്ടിയുടെ വിയോഗം തീരാനഷ്ടം’ – അനുശോചിച്ച്‌ പ്രവാസി സംഘടനകള്‍

മസ്‌കറ്റ് : ജനങ്ങള്‍ക്കിടയില്‍ ജീവിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മസ്‌കറ്റ് കെഎംസിസി പ്രസിഡന്റ് അഹമ്മദ് റഈസ് അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ജീവിതത്തിലെയും പെരുമാറ്റത്തിലെയും ലാളിത്യം കൊണ്ട് വത്യസ്തനായിരുന്ന ഉമ്മന്‍ ചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യ മന്ത്രിയായിരുന്നു.

പ്രവാസ ലോകത്തിന് ഉമ്മന്‍ ചാണ്ടിയുടെ വിയോഗം തീരാനഷ്ടമാണ്. പ്രവാസി വിഷയങ്ങളില്‍ മുന്‍ കാലങ്ങളില്‍ അദ്ദേഹം കൈകൊണ്ട നിലപാടുകള്‍ ഏറെ ശ്രദ്ധേയമാണ്. കെഎംസിസി യുമായുള്ള അദ്ദേഹത്തിന്റെ സ്‌നേഹ ബന്ധത്തെയും അഹമ്മദ് റഈസ് അനുസ്മരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ മസ്‌കറ്റ് കെഎംസിസി അനുശോചനം രേഖപ്പെടുത്തി.

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ കൈരളി ഒമാന്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ നിര്യാണം കേരള രാഷ്ട്രീയത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിനും കനത്ത നഷ്ടമാണ്. വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമല്ല, കേരളത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെയും നഷ്ടമായിത്തന്നെയാണ് കാണേണ്ടത്. എല്ലാവരുമായും സൗഹൃദം പങ്കിടാനും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ സ്‌നേഹവായ്പ്പ് പിടിച്ചുപറ്റാനും സാധിച്ച അപൂര്‍വ രാഷ്ട്രീയനേതാവാണ് ഉമ്മന്‍ചാണ്ടി. ജീവിതത്തിന്റെ വലിയൊരു ഭാഗം, നിയമസഭാംഗമെന്ന നിലയില്‍ പാര്‍ലമെന്ററി പ്രവര്‍ത്തന മേഖലയില്‍ വിനിയോഗിച്ച രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി.

Next Post

കുവൈത്ത്: സ്നേഹതീരം ഓണാഘോഷ ഫ്ലയര്‍ പ്രകാശനം

Mon Jul 17 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: സ്നേഹതീരം കള്‍ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണം-2023ന്റെ ഫ്ലയര്‍ പ്രകാശനം ചെയ്തു. പ്രസിഡന്റ്‌ ജെയിംസ് വി. കൊട്ടാരം, ജിത മനോജിന് ഫ്ലയര്‍ നല്‍കി പ്രകാശനം ചെയ്തു. രക്ഷാധികാരി ജിജി വടശേരിക്കര അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറി സൂരജ് പി. സുകുമാരൻ, ജനറല്‍ കണ്‍വീനര്‍ ജീമോൻ ചാക്കോളാമണ്ണില്‍, ട്രഷറര്‍ ഷിബു കുമ്ബഴ, ജോ. സെക്രട്ടറി ജിബിൻ പൗലോസ്, […]

You May Like

Breaking News

error: Content is protected !!