ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മടങ്ങി

ഔദ്യോഗിക ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മടങ്ങി. ഒമാനും-യു.എ.ഇയും തമ്മില്‍ വികസനത്തിന് കുതിപ്പേകുന്ന 16 കരാറുകളിലും ഒപ്പുവെച്ചു.

യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍റെ ഒമാന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി അല്‍ ആലം പാലസില്‍ നടന്ന ചടങ്ങിലാണ് കരാറിലൊപ്പുവെച്ചത്.

ഊര്‍ജം, ഗതാഗതം, വാര്‍ത്താവിനിമയം, ലോജിസ്റ്റിക്‌സ്, സമുദ്രഗതാഗതം തുടങ്ങി വിവിധങ്ങളായ 16 കരാറുകളിലും ഒമാനും യു.എ.ഇയും ഒപ്പുവെച്ചു.യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍റെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും ഉന്നത ബഹുമതികള്‍ പരസ്പരം കൈമാറി . സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സായിദ്’ നല്‍കിയാണ് ആദരിച്ചത്.സുല്‍ത്താനേറ്റിന്‍റെ ഏറ്റവും വലിയ ഉന്നത ബഹുമതിയായ ‘അല്‍ സഈദ് ഓര്‍ഡര്‍’ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് സുല്‍ത്താനും സമ്മാനിച്ചു.

Next Post

കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ഫലം ഇന്ന്

Fri Sep 30 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയായി. 50 അംഗ പാര്‍ലമെന്റിലേക്ക് 27 വനിതകള്‍ ഉള്‍പ്പെടെ 305 പേരാണ് ജനവിധി തേടിയത്. അഞ്ചു മണ്ഡലങ്ങളില്‍നിന്ന് പത്തുപേരെ വീതം തെരഞ്ഞെടുക്കുന്നതാണ് രീതി. പാര്‍ലമെന്റും സര്‍ക്കാറും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ കഴിയാതെ തുടര്‍ന്നപ്പോള്‍ കഴിഞ്ഞ ജൂണില്‍ അമീര്‍ പ്രത്യേക അധികാരം ഉപയോഗിച്ച്‌ പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. വിദേശത്തുനിന്നുള്ള നിരീക്ഷകരുടെ […]

You May Like

Breaking News

error: Content is protected !!