ഒമാന്‍: ബ്രദേഴ്സ് എഫ്.സി സലാലയില്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

സലാല: ബ്രദേഴ്സ് എഫ്.സി സലാലയില്‍ സംഘടിപ്പിച്ച ഹോം ലീഗ് സീസണ്‍ 2 ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ബി.എച്ച്‌.ടി ഒമാൻ വിജയികളായി.

ഫൈനലില്‍ മാക്സ് കെയര്‍ എഫ്.സിയെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്. ആറ് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് അല്‍ വാദിയിലെ ഗള്‍ഫ് സ്റ്റേഡിയത്തിലാണ് നടന്നത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സാഗറിനെ തിരഞ്ഞെടുത്തു.

ഡിഫന്റര്‍ അനീഷ്, ടോപ് സ്കോറര്‍ ബിഷാര്‍, ഗോള്‍കീപര്‍ റഫീഖ്. വിജയികള്‍ ഷൗക്കത്ത് കോവാര്‍ ഉപഹാരം നല്‍കി. ക്ലബ്ബ് സെക്രട്ടറി ശിഹാബുദ്ദീൻ, നസീബ്, ആബിദ്, റസാഖ്, അലി ,മിഥുൻ എന്നിവര്‍ നേത്യത്വം നല്‍കി. നിരവധി പേര്‍ മത്സരം കാണാൻ എത്തിയിരുന്നു.

Next Post

കുവൈത്ത്: കുവൈറ്റില്‍ ഫെബ്രുവരി എട്ടിന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി

Tue Jan 16 , 2024
Share on Facebook Tweet it Pin it Email ഫെബ്രുവരി എട്ടിന് രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച്‌ സിവില്‍ സര്‍വീസ് കമ്മീഷന്‍. ഇസ്‌റാഅ്, മിഅ്‌റാജ് വാര്‍ഷികം പ്രമാണിച്ച്‌ ആണ് അവധി. എല്ലാ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും.ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന അവധി പത്ത് വരെ നീളും. പതിനൊന്നിന് വീണ്ടും സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ […]

You May Like

Breaking News

error: Content is protected !!