ഒമാന്‍: രുചി വൈവിധ്യങ്ങളുടെ കലവറ തുറന്ന് ‘ബിരിയാണി ഫിയസ്റ്റ’

മസ്കത്ത്: മസ്കത്ത് കെ.എം.സി.സി മബേല ഏരിയാ കമ്മിറ്റിയുടെ പത്താം വാര്‍ഷിക മഹാ സമ്മേളനങ്ങളുടെ ഭാഗമായി ‘ബിരിയാണി ഫിയസ്റ്റ 2023’ എന്ന പേരില്‍ സംഘടിപ്പിച്ച ചിക്കൻ ബിരിയാണി പാചക മത്സരം രുചി വൈഭവങ്ങളുടെ സംഗമ വേദിയായി.

വിവിധതരത്തിലുളള ചിക്കൻ ബിരിയാണികളാണ് മത്സരാര്‍ഥികള്‍ അവതരിപ്പിച്ചത്. റുമൈസ് ഫാം ഹൗസില്‍ നടന്ന മത്സരത്തില്‍ മുൻ‌കൂട്ടി രജിസ്റ്റര്‍ ചെയ്ത 40ഓളം മത്സരാര്‍ഥികള്‍ പങ്കെടുത്തു.

ഒന്നാം സമ്മാനം ലഭിച്ച ശിഫ സബീലിന് സ്മാര്‍ട് ടിവിയുംരണ്ടാം സമ്മാനം ലഭിച്ച ഷഹനാ ജുനൈദിന് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സ്പോണ്‍സര്‍ ചെയ്ത മൈക്രോവേവ് ഓവനും, മൂന്നാം സമ്മാനം ലഭിച്ച ഹര്‍ഷിദ ജാസിമിന് മക്ക ഹൈപ്പര്‍ മാര്‍ക്കറ്റ് സ്പോണ്‍സര്‍ ചെയ്ത മിക്സിയും സമ്മാനമായി നല്‍കി. പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പരിപാടിയോടനുബന്ധിച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ കലാ-കായിക മത്സരങ്ങളും കലാഭവൻ സുധിയുടെ മിമിക്സ് പരേഡും അരങ്ങേറി.

കൂപ്പണ്‍ നറുക്കെടുപ്പില്‍ ഷയാൻ, ശംസുദ്ദീൻ, മസൂം എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സയ്യിദ് എ.കെ.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.വനിത ലീഗ് താമരശ്ശേരി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബുഷ്‌റാ ഗഫൂര്‍ മുഖ്യ അതിഥിയായി.

മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളായ ഇബ്രാഹിം ഒറ്റപ്പാലം, ഷമീര്‍ പാറയില്‍, നവാസ് ചെങ്കള,അഷ്‌റഫ് കിണവക്കല്‍,ഡോ. റഷീദ് (അല്‍ സലാമ പോളി ക്ലിനിക്ക് ), ശശി തൃക്കരിപ്പൂര്‍, നൗഷാദ് കൂട്ടുകറി, ജാബിര്‍ കൂട്ടുകറി, എം.ടി. അബൂബക്കര്‍, ഗഫൂര്‍ താമരശ്ശേരി, അഷ്‌റഫ് പോയിക്കര, ഇബ്രാഹീം തിരൂര്‍, അമീര്‍ കാവനൂര്‍, റഫീഖ് ശ്രീകണ്ഠാപുരം, ഇസ്മായില്‍ പുന്നോല്‍,സാജിര്‍ കുറ്റ്യാടി തുടങ്ങിയവര്‍ സംസാരിച്ചു.

യാക്കൂബ് തിരൂര്‍ സ്വാഗതവും അനസുദ്ദിൻ കുറ്റ്യാടി നന്ദിയും പറഞ്ഞു. മബേല കെ.എം.സി.സി വര്‍ക്കിങ് കമ്മറ്റി അംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Next Post

കുവൈത്ത്: കള്ളനോട്ടുമായി രണ്ടുപേര്‍ പിടിയില്‍

Tue Jan 2 , 2024
Share on Facebook Tweet it Pin it Email കുവൈത്ത്സിറ്റി: കള്ളനോട്ടുമായി രണ്ടുപേരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ സംഘം പിടികൂടി. കള്ളനോട്ട് നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന ഇലക്‌ട്രിക് മെഷീൻ, നോട്ടിന്റെ വലിപ്പവും നിറവുമുള്ള പേപ്പറുകള്‍, കള്ളനോട്ടുകള്‍, കൃത്രിമ വസ്തുക്കള്‍ എന്നിവ ഇവരില്‍നിന്ന് പിടികൂടി. പിടിയിലായവര്‍ ആഫ്രിക്കൻ പൗരന്മാരാണ്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കായി സുരക്ഷാ വിഭാഗം നടത്തിയ തീവ്ര […]

You May Like

Breaking News

error: Content is protected !!