കുവൈത്ത്: കുവൈറ്റില്‍ ഫെബ്രുവരി എട്ടിന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി

ഫെബ്രുവരി എട്ടിന് രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച്‌ സിവില്‍ സര്‍വീസ് കമ്മീഷന്‍.

ഇസ്‌റാഅ്, മിഅ്‌റാജ് വാര്‍ഷികം പ്രമാണിച്ച്‌ ആണ് അവധി. എല്ലാ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും.
ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന അവധി പത്ത് വരെ നീളും. പതിനൊന്നിന് വീണ്ടും സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് സ്ഥാപനങ്ങള്‍ക്ക് അവരുടെ അവധി നിശ്ചയിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Next Post

യു.കെ: അഭയാര്‍ഥി പുനരധിവാസ റുവാണ്ട പദ്ധതി, ഋഷി സുനകിനെതിരെ ബ്രിട്ടനില്‍ പാളയത്തില്‍ പട

Tue Jan 16 , 2024
Share on Facebook Tweet it Pin it Email ലണ്ടൻ: ബ്രിട്ടനിലെത്തുന്ന അഭയാര്‍ഥികളെ ആഫ്രിക്കയിലെ റുവാണ്ടയില്‍ നിര്‍മിക്കുന്ന ഗ്വണ്ടനാമോ മോഡല്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ സ്വന്തം പാളയത്തില്‍ കടുത്ത വിമര്‍ശനം നേരിട്ട് പ്രധാനമന്ത്രി ഋഷി സുനക്. അഭിപ്രായ സര്‍വേകളില്‍ പ്രതിപക്ഷമായ ലേബര്‍ കക്ഷിക്ക് മുന്നില്‍ വിയര്‍ക്കുന്നതിനിടെയാണ് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പടപ്പുറപ്പാട്. കണ്‍സര്‍വേറ്റീവുകളിലെ മിതവാദികള്‍ ഇത് മനുഷ്യത്വരഹിതമായ നീക്കമാണെന്ന് ആരോപിക്കുമ്ബോള്‍ ഇതിലും കടുത്ത നടപടിയാണ് വേണ്ടതെന്ന് തീവ്രപക്ഷം ആവശ്യപ്പെടുന്നു. ഭരണപക്ഷത്തെ […]

You May Like

Breaking News

error: Content is protected !!