ഒമാന്‍: നബിദിനം അനുബന്ധിച്ച് 325 തടവുകാര്‍ക്ക്​ ഒമാന്‍ സുല്‍ത്താന്‍ മാപ്പ്​ നല്‍കി

മസ്കത്ത്​: നബിദിനത്തോടനുബന്ധിച്ച്‌​ 325 തടവുകാര്‍ക്ക്​ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്​ മാപ്പ്​ നല്‍കി. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട തടവുകാരായ ആളുകള്‍ക്കാണ്​ മാപ്പ്​ നല്‍കിയിരിക്കുന്നത്​.

ഇതില്‍ 141പേര്‍ വിദേശികളാണ്​. കഴിഞ്ഞ വര്‍ഷം 328 തടവുകാര്‍ക്കായിരുന്നു മാപ്പ്​ നല്‍കിയത്​. ഇതില്‍ 107 വിദേശികളായിരുന്നു.

നബി ദിനം പ്രമാണിച്ച്‌ ഒക്​ടോബര്‍ ഒമ്ബതിന്​ ഞായറാഴ്ച ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ക്ക് അന്നേ ദിവസം അവധി ആയിരിക്കുമെന്ന്​ അധികൃതര്‍ വ്യക്​തമാക്കി.

Next Post

കുവൈറ്റില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ യുവതി മരിച്ചു

Sun Oct 9 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. മറ്റൊരു യുവതിക്ക് പരിക്കേറ്റു. ഫഹാഹീല്‍ റോഡില്‍ സാല്‍വയ്ക്ക് എതിര്‍വശത്തായിരുന്നു അപകടം. യുവതി ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മരിച്ച യുവതി കുവൈത്ത് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ ബിദാ സെന്ററില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

You May Like

Breaking News

error: Content is protected !!